Sunday, May 31, 2009

വെയില്‍ക്കണ്ണാടിയില്‍.ഇരുളില്‍ നില്‍ക്കുമ്പോള്‍ ദൂരെ പൊട്ടു പോലെ
ഒരു വെളിച്ചം തെളിഞ്ഞു വരും,
ഉള്ളിലെ വിജനമായ വഴിയുടെ ഒടുക്കം
ആരവങ്ങള്‍ തീരാത്ത ഒരു മുറ്റമാവും,
അവിടെ വെയിലിലും നിഴലിലും കാണും,
ഭാഷ പഠിക്കും മുന്‍പേ പറഞ്ഞ കവിതകള്‍.
നഷ്ട്ടപെട്ടു പോയ വാക്കുകള്‍,കത്തുകള്‍, കൂട്ടുകാര്‍..
ഒന്നും മടങ്ങി വരില്ല..

34 comments:

ബിനോയ് May 31, 2009 at 8:42 PM  

ഹും.. ചിത്രം കണ്ടപ്പോള്‍ ഈ പഴയ zero emission വാഹനത്തില്‍ കയറാനൊരു കൊതി.

ആശംസകള്‍ :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 31, 2009 at 9:20 PM  

ആഹാ.. ഇപ്പഴും കുട്ടികള്‍ ഇങ്ങനത്തെ കളികള്‍ കളിക്കുന്നുണ്ടോ?

പുള്ളി പുലി May 31, 2009 at 9:28 PM  

ഹോ കണ്ടിട്ട് കൊതിയാവുണൂ!!!

ജ്യോനവന്‍ May 31, 2009 at 9:33 PM  

പിടിച്ചിരുന്നാല്‍ മതി
വലിച്ചുകൊണ്ടോടും
ചരല്‍‌വഴിയിലിടയ്ക്ക്
മുഴുക്കന്‍ കല്ലുകള്‍ തിക്കുമുട്ടി
നൊന്താലും
പിടിച്ചിരുന്നാല്‍ മതി
ഇന്നും......
ണീച്ചു പോവാന്‍ തോന്നില്ല
സുഖം.

cALviN::കാല്‍‌വിന്‍ May 31, 2009 at 10:20 PM  

നന്നായി :)

വേണു June 1, 2009 at 12:04 AM  

നല്ല ചിത്രം.... ആകെ ഒരു Nostalgic Feeling...

വിനയന്‍ June 1, 2009 at 12:19 AM  

ഗ്യഹാതുരതയുണർത്തുന്ന ചിത്രം...
വാക്കുകളും ഹ്യദ്യം...

sAk June 1, 2009 at 12:51 AM  

ഓര്‍മയില്‍ ഒരു കൊച്ചു കളിക്കൂട്ടുകാരി വീണ്ടും ജന്മം കൊള്ളുന്നു ...

Anonymous June 1, 2009 at 2:32 AM  

Touching.

The Eye June 1, 2009 at 2:36 AM  

Oh... Remember an OLD FILM..

jithusvideo June 1, 2009 at 7:13 AM  

ചന്തിയിലെ തോല് പോയിട്ടോ ......

...പകല്‍കിനാവന്‍...daYdreamEr... June 1, 2009 at 7:20 AM  

ഈ പഴയ കാലത്തിലേക്ക് ഒന്ന് തിരികെ പോകുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .... ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രം..

".....നഷ്ട്ടപെട്ടു പോയ വാക്കുകള്‍,കത്തുകള്‍, കൂട്ടുകാര്‍..
ഒന്നും മടങ്ങി വരില്ല.." :(

തറവാടി June 2, 2009 at 10:44 AM  

ഇതു കണ്ടപ്പോള്‍ പോസ്റ്റാണോര്‍മ്മ വരുന്നത് :)

chechippennu June 2, 2009 at 10:17 PM  

onnum madangivarilla...
pakshe nanukk madangippokamallo...
ormakal undayirikkatte...

hAnLLaLaTh June 2, 2009 at 11:47 PM  

...ഓര്‍മ്മകളുടെ ചെപ്പ് തുറന്നു ഞാനിരിക്കട്ടെ...
ഊഞ്ഞാല് പൊട്ടിയവള്‍ വീണതും
പാള വണ്ടിയില്‍ നിന്നെന്നെ തള്ളിയിട്ടതും
പ്രാവിന്റെ മുട്ടകള്‍ നാരക മരത്തില്‍ നിന്നുമവള്‍ കാണാതെ എടുത്തതും
കുഞ്ഞുങ്ങളെ കാണാന്‍ ചെന്ന അവള്‍ ഒഴിഞ്ഞ കൂട് കണ്ടെന്നെ പ്രാകിയതും..കരഞ്ഞതും..

....പുതു മഴ പെയ്തപ്പോള്‍ വന്ന മണ്ണിന്റെ മണം പോലെ...
ഈ ബ്ലോഗില്‍
എന്റെ ബാല്യം മണക്കുന്നു...
എന്റെ ജീവിതവും...

അപ്പു June 3, 2009 at 3:40 AM  

ഈ ചിത്രങ്ങളെല്ലാം എത്ര സുന്ദരം !

Raman June 3, 2009 at 3:47 AM  

Photo kalakki

srsajith June 4, 2009 at 6:27 AM  

അന്നു പനയോലയില്‍ എന്‍റെ കയ് വണ്ടിയില്‍

മുറുകെ പിടിച്ചു നീ ഇരുന്നതല്ലേ ....

ഏതോ കുറുമ്പിന്‍ പ്രവേഗമായ്മാറി ഞാന്‍

നിന്നെ മറിച്ചിട്ടതോര്‍മയില്ലേ.......

നല്ല ചിത്രം, നരച്ച മനസ്സിന്‍റെ പ്രതീകമായി കേള്‍ക്കുന്നശബ്ദം .....

കുമാരന്‍ | kumaran June 4, 2009 at 9:45 AM  

...നഷ്ട്ടപെട്ടു പോയ വാക്കുകള്‍,കത്തുകള്‍, കൂട്ടുകാര്‍..
ഒന്നും മടങ്ങി വരില്ല....

അതു സങ്കടപ്പെടുത്തുന്നു.. എപ്പോഴും.

കാട്ടിപ്പരുത്തി June 8, 2009 at 3:55 AM  

എവിടുന്നെടുത്തീ ചിത്രം- മനോഹരം

sabuali June 8, 2009 at 9:17 AM  

old nano car!!!

എംപി.ഹാഷിം June 8, 2009 at 9:36 AM  

good!!

Faizal Kondotty June 8, 2009 at 10:28 PM  

ഒന്നും മടങ്ങി വരില്ലെങ്കിലും വലിയ കുഴപ്പമില്ല ..... കാരണം നല്ല ഓര്‍മ്മകള്‍ ദീപ്തമായി നില്‍ക്കും മനസ്സില്‍ ..പക്ഷെ ഇക്കാലത്ത്‌ ആദ്യം മരിക്കുന്നത് ഓര്മ്മകളാണോ എന്ന് സംശയം..
കൊള്ളാം ... ഇഷ്ടപ്പെട്ടു ....

Sudheesh|I|സുധീഷ്‌.. June 9, 2009 at 6:29 AM  

ഭാഷ പഠിക്കും മുന്‍പേ പറഞ്ഞ കവിതകള്‍ .
നഷ്ട്ടപെട്ടു പോയ വാക്കുകള്‍ ,കത്തുകള് ‍, കൂട്ടുകാര്‍ ..
ഓര്‍മ്മകള്‍ ... വളരെ നന്നായി.. ഒരു തിരിച്ചുപോക്കിന് കൊതിക്കുന്നു...
Thank you...

നന്ദകുമാര്‍ June 9, 2009 at 8:12 AM  

ഒരു കമന്റില്‍ ഒതുക്കാവുന്നതല്ല ഈ ചിത്രം!!


(സിനിമയിലെ ഫ്ലാഷ് ബാക്ക് സീന്‍ കാണുന്നപോലെ തോന്നുന്നു. ഫില്‍ട്ടര്‍ ഉപയോഗിച്ചിട്ടുണ്ടോ? )

Ifthikhar June 10, 2009 at 10:14 PM  

Nostalgic Post....

ലേഖാവിജയ് June 14, 2009 at 9:50 AM  

എല്ലാവരും മഴച്ചിത്രങ്ങള്‍ എടുക്കുന്നു.നീയിതുവരെ മഴ നനയാന്‍ പോയില്ലേ..?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ June 15, 2009 at 5:49 AM  

കുട്ടികാലത്തേക്ക് കൂട്ടികൊണ്ടുപോകുന്നു ഓര്‍മ്മകളെ ഈ ചിത്രം,നന്നായിരുക്കുന്നു

sandra June 15, 2009 at 6:15 AM  

NICE ONE...........

|santhosh|സന്തോഷ്| June 16, 2009 at 7:37 AM  

അതിമനോഹരം!!! വാക്കുകളില്ല വിവരിക്കാന്‍

jayanEvoor June 17, 2009 at 7:25 AM  

മനോഹരം.....

ഓര്‍മ്മകളുടെ കാലിഡോസ്കോപ്പ് തുറന്നു വരുന്നത് ഞാനറിയുന്നു...!

കണ്ണീരും, കിനാവും, കള്ളച്ചിരികളും, പരിഭവങ്ങളും ഒരു നൂറായിരം വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇരുള്‍മുറിയിലേക്കു കണ്ണടച്ചു കടക്കുകയാണു ഞാന്‍....

നന്ദി!

Rani Ajay June 18, 2009 at 4:05 AM  

Nostalgic....

ശ്രീഇടമൺ June 19, 2009 at 3:59 AM  

നല്ല ചിത്രം...*

Kavitha sheril June 19, 2009 at 4:08 AM  

back to years....gr8

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP