Sunday, May 17, 2009

ഓര്‍മ്മയില്‍


അതിവേഗം കയര്‍ത്തുമ്പിലൂടൊരു
വളച്ചിരി വന്നു മിണ്ടിയത്‌,
വേരുകള്‍ പറഞ്ഞു തന്ന ഒഴുക്കെന്ന കിനാവ്
കര കവിയാന്‍ കൊതിപ്പിക്കെ
കോരിയെടുത്ത് പുഴയാക്കിയത്,
വേനലില്‍ വെന്തു വറ്റുമ്പോഴും
കുളിരെന്നു തിരുത്തിയത്,
പുല്ലുകള്‍ പച്ചയില്‍ തളിര്‍ത്തു നിന്നത്,
എന്‍റെ ആഴങ്ങളില്‍ അവസാനമായി
നിന്‍റെ മുഖം തെളിഞ്ഞത്..
അതൊക്കെ എന്നായിരുന്നു..

21 comments:

പാവപ്പെട്ടവൻ May 17, 2009 at 1:59 PM  

വളരെ വശ്യമായ ചിത്രം അത്രഏറെ മനോഹരമായ വരികളും .
ആശംസകള്‍

Jayasree Lakshmy Kumar May 17, 2009 at 4:21 PM  

മനോഹരമായ ചിത്രവും വരികളും
ആശംസകൾ

സമാന്തരന്‍ May 17, 2009 at 8:13 PM  

ഒരോര്‍മ്മച്ചിത്രത്തിന്റെ സൌന്ദര്യം,
വരികള്‍ക്കും ,.......

അനിലൻ May 17, 2009 at 10:01 PM  

വെറുതേ പറയുന്നു!
ഇങ്ങനെ ഒരു സ്ഥലം ഈ ഭൂമിയിലെന്നല്ല, ഒരു ഭൂമിയിലും ഉണ്ടാവില്ല!

സെറീന വെറുതേ സ്വപ്നം കണ്ടതാവും!

ശ്രീ May 18, 2009 at 2:27 AM  

നന്നായിരിയ്ക്കുന്നു, ചിത്രവും വരികളും

വാഴക്കോടന്‍ ‍// vazhakodan May 18, 2009 at 2:49 AM  

മനോഹരമായ ചിത്രവും വരികളും,

ഓര്‍മ്മയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തമിഴ്‌ നാട്ടിലുള്ള എന്റെ സുഹൃത്ത് ഓര്‍മ്മയിലിനു പകരം ഒരുമയില്‍ എന്ന് പറയുന്നതും ഓര്‍ത്തു.

ശ്രീഇടമൺ May 18, 2009 at 3:03 AM  

അതിവേഗം കയര്‍ത്തുമ്പിലൂടൊരു
വളച്ചിരി വന്നു മിണ്ടിയത്‌,
വേരുകള്‍ പറഞ്ഞു തന്ന ഒഴുക്കെന്ന കിനാവ്
കര കവിയാന്‍ കൊതിപ്പിക്കെ
കോരിയെടുത്ത് പുഴയാക്കിയത്,
വേനലില്‍ വെന്തു വറ്റുമ്പോഴും
കുളിരെന്നു തിരുത്തിയത്,
പുല്ലുകള്‍ പച്ചയില്‍ തളിര്‍ത്തു നിന്നത്,
എന്‍റെ ആഴങ്ങളില്‍ അവസാനമായി
നിന്‍റെ മുഖം തെളിഞ്ഞത്..

ഹോ...കൊതിപ്പിക്കല്ലേ...!!!!!

Unknown May 18, 2009 at 3:05 AM  

എപ്പോഴത്തെയും പോലെ വരികള്‍ ചിത്രത്തെ വെല്ലുന്നോ എന്നൊരു സംശയം...

പകല്‍കിനാവന്‍ | daYdreaMer May 18, 2009 at 3:29 AM  

വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുന്നിടം...
Super...

ഹന്‍ല്ലലത്ത് Hanllalath May 18, 2009 at 3:46 AM  

കവിത എഴുതിത്തുടങ്ങിക്കൂടെ..?
ഓരോ അടിക്കുറിപ്പും മനോഹരമായ വരികളാല്‍ കൈ പിടിച്ച് ,
ചിത്രത്തോടൊന്നിച്ചു നടത്തുന്നു

poor-me/പാവം-ഞാന്‍ May 18, 2009 at 5:21 AM  

vevvery gid!

poor-me/പാവം-ഞാന്‍ May 18, 2009 at 5:21 AM  

vevvery gid!

anupama May 18, 2009 at 8:22 AM  

today,just today.
you have met me today,na?
lovely photo.beautiful lines.
sasneham,
anu

ജ്യോനവന്‍ May 18, 2009 at 6:55 PM  

സ്വര്‍ഗത്തിലെ പച്ച!

തറവാടി May 18, 2009 at 9:51 PM  

All are nice :)

Unknown May 19, 2009 at 3:45 AM  

കലക്കീല്ലോ

srsajith May 19, 2009 at 5:59 AM  

കണ്ണില്‍ തട്ടി മറയുന്ന കാഴ്ചയെ,
കണ്ണിലുടക്കി നിര്‍ത്തിക്കും വാക്കുകള്‍......

Anil cheleri kumaran May 19, 2009 at 10:29 AM  

ചിത്രം പോലെ അതിമനോഹരമായ വരികൾ!

Anonymous May 20, 2009 at 5:32 AM  

വരികള്‍ക്കാണ് മാര്‍ക്ക് കൂടുതല്‍..

ഗൗരിനാഥന്‍ May 21, 2009 at 1:09 AM  

gambeeram,,,,no more words to express......

Raman May 25, 2009 at 1:27 AM  

RASIKAN CHITHRAM
Ethau sthalam

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP