Saturday, May 2, 2009

പാളങ്ങള്‍ഓര്‍മ്മയുടെ അങ്ങേയറ്റം മുതല്‍ യാത്രകള്‍ക്ക്
തീവണ്ടിയുടെ താളമുണ്ട്‌,
ജീവിതമെന്നാല്‍ ഇങ്ങനെയെന്ന് പറയുമ്പോലെ
ഭൂമിക്കു മീതെ വരച്ചിട്ട സമാന്തര രേഖകള്‍..
ഒന്നിടറിയാല്‍ തകിടം മറിഞ്ഞു പോകാന്‍
പരസ്പരം കോര്‍ത്തിട്ട ബോഗികള്‍
ഇതിലെ പാഞ്ഞു വരും...
വേഗതയുടെ രാജാധികാരം പോലെ സര്‍വ്വവും
കുലുക്കി കടന്നു പോകും..
അപ്പോഴും,
ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
ചെറിയ ഇളക്കങ്ങളെ ചേര്‍ത്തുറപ്പിക്കാന്‍...

49 comments:

ഹരീഷ് തൊടുപുഴ May 2, 2009 at 10:00 AM  

സെറീനാ;

കൊതിപ്പിക്കുന്ന ദൃശ്യം!!

ഉറുമ്പ്‌ /ANT May 2, 2009 at 10:27 AM  

ഉഗ്രൻ പടം

നൊമാദ് | A N E E S H May 2, 2009 at 10:39 AM  

തണുത്ത പച്ചച്ച പടം. ഇത്തവണ പടത്തിനാണ് മാര്‍ക്ക്.

Kumar Neelakantan © May 2, 2009 at 10:59 AM  

പടിക്കലെത്തിയ ഒരു കമന്റിന്റെ വള്ളിയില്‍ പിടിച്ചുവന്നതാണ്.
അപ്പോ ദേ മീറ്റര്‍ഗേജിന്റെ മൊകളീന്നൊള്ള പച്ച :)

മേട്ടുപ്പാളയത്തിലേക്കുള്ളതോ, വണ്ടിയോട്ടം നിന്ന കൊല്ലം ചെങ്കോട്ടയിലേതോ.

കൊള്ളാം. നല്ല കണ്ണ്.

പുള്ളി പുലി May 2, 2009 at 11:10 AM  

നല്ല ഗ്രാന്‍ഡ്‌ പടം. ശരിക്കും തകര്‍ത്തു

വീണ May 2, 2009 at 11:33 AM  

wow!

ശെഫി May 2, 2009 at 11:39 AM  

ഇടക്ക് ആരെങ്കിലുമൊക്കെ ഇറങ്ങി പോകുന്നുമുണ്ടാവും അല്ലേ

...പകല്‍കിനാവന്‍...daYdreamEr... May 2, 2009 at 11:42 AM  

വാക്കുകള്‍ ക്കുമപ്പുറം ... അഭിനന്ദനങ്ങള്‍..
ചിത്രവും വരികളും..

സെറീന May 2, 2009 at 12:22 PM  

@കുമാര്‍ ജീ ഇത് ഊട്ടിയാണ്..
റെയില്‍ പാളത്തിനു മീതെയുള്ള പാലത്തില്‍ നിന്നും..

The Eye May 2, 2009 at 12:29 PM  

പച്ചയുടെ മനോഹാരിത...
വളരെ നന്നയിട്ടുണ്ട്‌....

വാഴക്കോടന്‍ ‍// vazhakodan May 2, 2009 at 12:33 PM  

ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,

കാത്തിരിപ്പുകള്‍ വെറുതെയാകില്ല എന്ന വിശ്വാസത്തില്‍....
ഒന്നും വെറുതേ ആയില്ല.മനസ്സിനെ കുളിര്‍ക്കുന്ന പച്ചപ്പ്‌!

വികടശിരോമണി May 2, 2009 at 2:34 PM  

പതിവുപോലെ,ചേതോഹരമായ ചിത്രവും വരികളും.
ഊട്ടി ഏതു നിലയിലും ഭംഗി തന്നെ.

ഞാനും എന്‍റെ ലോകവും May 2, 2009 at 3:10 PM  

fantastic wow

ramaniga May 2, 2009 at 7:15 PM  

ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
ചെറിയ ഇളക്കങ്ങളെ ചേര്‍ത്തുറപ്പിക്കാന്‍...

ഫോട്ടോ ഉഗ്രന്‍
അടികുറിപ്പും.

സനാതനൻ | sanathanan May 2, 2009 at 7:27 PM  

സ്റ്റൈലൻ പടം

നന്ദകുമാര്‍ May 2, 2009 at 8:05 PM  

നിറഞ്ഞ പച്ചക്കു മീതെ വരച്ചിട്ട സമാന്തര രേഖകള്‍... :)

പടം തരുന്ന സുഖം വിവരണാതീതം!

sUniL May 2, 2009 at 9:09 PM  

നല്ല ചിത്രം സെറീന, പൊതുവെ ചിത്രങ്ങളില്‍ നിറങ്ങള്‍ കുറച്ച് oversaturated ആണെന്ന് എനിക്ക് തോന്നുന്നു.

സുല്‍ |Sul May 2, 2009 at 10:39 PM  

പൊളപ്പന്‍ പാളങ്ങള് തന്നെ സെറീ...
എങ്ങനെ ഒപ്പിക്കുന്നു ഇങ്ങനെ?

പിന്നെ ഈ വരികളും.. സമ്മതിച്ചിരിക്കുന്നു.

-സുല്‍

Anonymous May 2, 2009 at 10:39 PM  

ഒരിക്കലും കൂട്ടിമുട്ടാത്തതാണോ ഈ സമാന്തര രേഖകള്‍ക്കിത്ര പച്ചപ്പ്‌. കണ്ണ്‌ നി(റ)യുന്നു.

Rare Rose May 2, 2009 at 11:44 PM  

പച്ചയ്ക്കെന്താ ഒരു ഭംഗി...സുന്ദരന്‍ പടം..:)

അനിലന്‍ May 3, 2009 at 2:43 AM  

പരസ്പരം തൊടാനാവാത്ത രണ്ടുപേര്‍ ലോഹത്തില്‍ പരിഭാഷപ്പെട്ടതാണോ?

ചിന്താശീലന്‍ May 3, 2009 at 4:42 AM  

പാളങ്ങള്‍ എന്ന ബാലചന്ദ്രമേനോന്‍ സിനിമയെ ഓര്‍മിപ്പിക്കുന്നു.

സെറീന May 3, 2009 at 5:13 AM  

അനിലേ,
ഹ!

അനിലന്‍ May 3, 2009 at 6:38 AM  

നൊമാദിന്റെ കമന്റ് എന്താ സെറീനാ?

തണുത്ത പച്ചപ്പപ്പടമെന്നോ :)

നസീര്‍ കടിക്കാട്‌ May 3, 2009 at 7:04 AM  

നല്ല ചിത്രം
കുറിപ്പും നന്നായി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 3, 2009 at 7:15 AM  

കുളിരുന്ന പച്ച!

സെറീന May 3, 2009 at 7:18 AM  

അനീഷ് തരുന്നത് മേടിച്ചോ അനിലേ,
ഞാനീ നാട്ടുകാരിയല്ല.

അനുരൂപ് May 3, 2009 at 10:58 AM  

നല്ല ചിത്രം..
നല്ല അടിക്കുറിപ്പും..
ആകര്‍ഷകം..
ആശംസകള്‍

പി എ അനിഷ്, എളനാട് May 3, 2009 at 9:09 PM  

പ്രിയ സെറീന,
നാക്കിലയില്‍ വന്നതിനും നല്ല അഭിപ്രായത്തിനും നന്ദി

പി എ അനിഷ്, എളനാട് May 3, 2009 at 9:10 PM  

ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
നല്ല ചിത്രം

hAnLLaLaTh May 3, 2009 at 10:28 PM  

പാളത്തിലും പച്ചയുടെ കുളിര്‍മ്മ.......
എപ്പോഴും കൊതിപ്പിക്കുന്നത്,
ഒരുപക്ഷെ ചിത്രത്തെക്കാള്‍ ..
അടിക്കുറിപ്പായുള്ള കുഞ്ഞു വരികളാണ്...

രജീവ് May 4, 2009 at 12:38 AM  

നമ്മുടെ യാത്രകളെ അപകടരഹിതമാക്കുന്ന ഇങ്ങനെ ചിലരുടെ ജാഗ്രതയെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറേയില്ല; സുരക്ഷിതമായ പച്ചപ്പ്.
നല്ല ചിത്രം സെറീന.

പി.സി. പ്രദീപ്‌ May 4, 2009 at 1:23 PM  

ചിത്രം മനോഹരം. അടിക്കുറിപ്പ് അതിലും മനോഹരം.

അരങ്ങ്‌ May 5, 2009 at 1:58 AM  

Picture itself a poem a lovely poem. And ur magical words gives more colors to it.
Compliments!

krish | കൃഷ് May 5, 2009 at 2:01 AM  

മനോഹരമായ ദൃശ്യം നന്നായി ഒപ്പിയെടുത്തിരിക്കുന്നു.

പാവപ്പെട്ടവന്‍ May 5, 2009 at 4:30 AM  

വേഗതയുടെ രാജാധികാരം പോലെ സര്‍വ്വവും
കുലുക്കി കടന്നു പോകും..

അതില്‍ വളരെയേറെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറുന്ന അനേകായിരങ്ങള്‍ ദിക്കുകളില്‍ നിന്നു ദിക്കുകളിലേക്ക് കൈവീശി പോകും .
ചിത്രവും അടികുറിപ്പും മധുരം

സെറീന May 5, 2009 at 9:30 PM  

ഈ പാളങ്ങള്‍ക്ക് മുകളിലൂടെ
മിണ്ടിയും മിണ്ടാതെയും നടന്ന
എല്ലാ സൌഹൃദങ്ങള്‍ക്കും നന്ദി, സ്നേഹം.

[ boby ] May 6, 2009 at 3:14 AM  

Greenways... Nice one...

മുസാഫിര്‍ May 7, 2009 at 12:09 AM  

പച്ചത്തുരുത്തിന്റെ മുകളിലെ സമാന്തര രേഖക്കു മുന്നില്‍ പ്രതീക്ഷയോടെ ...

ശ്രീഇടമൺ May 8, 2009 at 12:55 AM  

മനസ്സിലും മിഴിയിലും
കുളിരു കോരുന്ന പച്ചപ്പ് നിറച്ച
നല്ല ചിത്രം...*

saptavarnangal May 9, 2009 at 9:28 AM  

nice shot, love the green.

പീതാംബരന്‍ May 12, 2009 at 6:01 AM  

ചിന്താശീലാ ഇതെന്തൊരു ചിന്ത!
ബാലചന്ദ്രമേനോനോ? പാളങ്ങള്‍ ഭരത-പത്മരാജന്മാരിലൊരാളുടേതോ അതോ രണ്ടുപേരുടേതും കൂടിയോ അല്ലേ? ദേ, ഇങ്ങോട്ടൊന്നു നോക്ക്യേ.

jithusvideo May 12, 2009 at 9:06 AM  

ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
ചെറിയ ഇളക്കങ്ങളെ ചേര്‍ത്തുറപ്പിക്കാന്‍...
athe athinu per souhridham...njanum ee souhridha kootilekku kadannote kai cherthu pidikkane....

യൂസുഫ്പ May 12, 2009 at 10:12 AM  

ഈ ചിത്രത്തിന് ഊട്ടിയുടെ വാസനയുണ്ടല്ലോ..?

നല്ല ഭംഗിയുള്ള ചിത്രം.

Sureshkumar Punjhayil May 14, 2009 at 9:55 AM  

Manoharam... Ashamsakal...!!!

കിനാവ് June 1, 2009 at 11:10 PM  
This comment has been removed by the author.
കിനാവ് June 1, 2009 at 11:14 PM  

ജീവിതത്തിലേക്കു കൊതിപ്പിക്കുന്ന പച്ച, കുറുകേ ജൈവബിംബത്തിനു കടന്നുപോകാനുള്ള പരുക്കന്‍ റെയില്‍, ഇടക്കെവിടെയെങ്കിലും അടിതെറ്റാം, അതുമല്ലെങ്കില്‍ തലവെച്ച് അവസാ‍നിപ്പിച്ചുകളയാമെന്ന ഒടുക്കത്തെ സാധ്യതയും. കൊള്ളാം.

വിനയന്‍ June 3, 2009 at 12:17 AM  

സെറീനാ...
തകർത്തു...
ഇപ്പൊഴാ ഈ ഫോട്ടോ കണ്ടത്...
അടിപൊളി പടം...
ഒരുപാടിഷ്ടായി...

MadhuKannan June 3, 2009 at 9:22 AM  

nannayirikkunnu ...

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP