Tuesday, April 28, 2009

എന്റെ കരയേ, മരമേ, ആകാശമേ



മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

20 comments:

Jayasree Lakshmy Kumar April 28, 2009 at 2:06 PM  

മനോഹരമായ വരികളും ചിത്രവും. ഇഷ്ടമായി

പ്രയാണ്‍ April 28, 2009 at 8:31 PM  

നന്നായിരിക്കുന്നു...ചിത്രത്തെ പോലെ തന്നെ വരികളും.

Unknown April 28, 2009 at 10:02 PM  

വരികള്‍ക്ക് 100 മാര്‍ക്ക് പടത്തിന് 101 മാര്‍ക്ക്

രാമചന്ദ്രൻ വെട്ടിക്കാട്ട് April 28, 2009 at 10:07 PM  

എന്റെ ജലമേ...

U April 28, 2009 at 10:49 PM  

ചിത്രം അതിമനോഹരം

U April 28, 2009 at 10:50 PM  
This comment has been removed by the author.
Rare Rose April 28, 2009 at 11:17 PM  

ഹോ..വല്ലാതെ കൊതിപ്പിക്കുന്ന വരികള്‍...പ്രത്യേകിച്ചും,

അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.‍
എന്ന വരികള്‍...മരത്തോടും കരയോടും ജലത്തോടും ആകാശത്തോടുമൊക്കെ വല്ലത്തൊരിഷ്ടം തോന്നുമിതു വായിച്ചാല്‍...

mariam April 28, 2009 at 11:30 PM  

നല്ല പേന, തരക്കേടില്ലാത്ത ക്യാമറ.
എവിടെ നിന്ന് സംഘടിപ്പിച്ചു?

പകല്‍കിനാവന്‍ | daYdreaMer April 28, 2009 at 11:47 PM  

ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍"...
വല്ലാതെ പിടയുന്നുണ്ട് ഉള്ളം..
ഒരു തുള്ളി പോലും പെയ്തു മറയാതിരിക്കട്ടെ ആകാശം...
ചിത്രവും വരികളും ഇഷ്ടമായി..

Anonymous April 29, 2009 at 1:08 AM  

മലയാളം ബ്ളോഗിലെ ആദ്യ ക്യാമറവുമണ്‍ എന്ന പേര് സെറീനയ്ക്ക് അവകാശപ്പെട്ടത് തന്നെ. പടങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതു പ്രെസെന്റ് ചെയ്യുന്നതിലും നിങ്ങള്‍ പുലര്‍ത്തുന്ന ശ്രദ്ധ അഭിനന്ദനാര്‍ഹം ആണ്

ആശംസകള്‍
ഒരു സന്ദര്‍ശകന്‍

അരങ്ങ്‌ April 29, 2009 at 2:27 AM  

മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.


How beautiful lines. Ur photo is wonderful. I wonder a picture can speak this much"! Even more than a 1000 page book on vedas.

Super ktto. Compliments

വികടശിരോമണി April 29, 2009 at 4:36 AM  

മനോഹരമായ ചിത്രവും വരികളും.
വരികളുടെ കാര്യത്തിൽ,ഒരു ഏകതാനത ഉണ്ടാവുന്നതായി തോന്നുന്നു.സ്വന്തമായ ശൈലിയുടെ ഭാഗമായിരിക്കുന്നിടത്തോളം അതൊരു പോരായ്മയല്ല;പക്ഷേ നിരന്തരം ആവർത്തിക്കുന്ന പ്രയോഗരീതികൾ മാറ്റാൻ ശ്രമിച്ചാൽ സറീനക്ക് കഴിയുന്ന‌തേയുള്ളൂ.

ബാജി ഓടംവേലി April 29, 2009 at 4:53 AM  

ചിത്രത്തെ പോലെ തന്നെ വരികളും നന്നായിരിക്കുന്നു...

ഹന്‍ല്ലലത്ത് Hanllalath April 29, 2009 at 5:03 AM  

ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം...."

സാന്ദ്രമായ വരികള്‍...
അക്ഷരങ്ങള്‍ അല്പം വലുതാക്കിക്കൂടെ..?

അനിലൻ April 29, 2009 at 5:40 AM  

ജലക്കണ്ണാടിയില്‍ മുഖം നോക്കുന്ന
ഇലയില്ലാക്കൊമ്പേ
ഇലയില്ലാക്കൊമ്പിന്റെ
ഓര്‍മ്മപ്പച്ചയായ പുല്‍പ്പരപ്പേ
പച്ചപ്പുല്ലിന്റെ നീലജലമേ
നീലജലത്തില്‍ തടവിലാക്കപ്പെട്ട
വെള്ളിമേഘങ്ങളേ
വിളിച്ചാല്‍ വിളികേള്‍ക്കുന്ന
അകലത്തില്‍ നിങ്ങളുണ്ടോ!

വാഴക്കോടന്‍ ‍// vazhakodan April 29, 2009 at 8:08 AM  

ഈ കറുത്തു കിടക്കുന്ന വെള്ളത്തിനു നീലിമ നല്‍കിയ ഈ ചിത്രം ഏറെ മനോഹരം വരികള്‍ അതിലേറെ!

നസീര്‍ കടിക്കാട്‌ April 29, 2009 at 8:15 AM  

കര കവിയുന്നു

സുല്‍ |Sul April 29, 2009 at 8:25 AM  

അടുക്കളയില്‍ നിന്ന് പുറത്തിറങ്ങി കൊതിപ്പിച്ചൂലോ...

nandakumar April 30, 2009 at 1:18 AM  

പേര്‍സ്പെക്റ്റീവിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ!!

വിത്യസ്ഥമായ ആംഗിള്‍, അതിലപ്പുറമുള്ള വരികള്‍..

. May 2, 2009 at 11:41 PM  

കവിത!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP