Thursday, April 2, 2009

അടുക്കള“കരിഞ്ഞും തിളച്ചു തൂവിയും
ഗന്ധമറിയിക്കുന്ന സ്വപ്നങ്ങളെ,
എത്ര എരിഞ്ഞിട്ടും
പാകമാകാത്ത ജീവിതമേ”

22 comments:

സെറീന April 2, 2009 at 11:50 AM  

കിനാവിന്‍റെ പപ്പടം കാച്ചുമ്പോള്‍
കൈ പൊള്ളിയ അടുക്കള..

ശെഫി April 2, 2009 at 12:00 PM  

ജീവിതം പാകമായിരുന്നു എന്നറിയാതേം പോവരുത്...

പുള്ളി പുലി April 2, 2009 at 12:09 PM  

അറിയാത്ത പണിക്കു നിക്കല്ലേ കുട്ടിയെ!!! കൊള്ളാം ടാ

...പകല്‍കിനാവന്‍...daYdreamEr... April 2, 2009 at 12:13 PM  

എരിഞ്ഞു തീര്‍ന്ന ചൂടിനറിയാം
പാകമാകാത്ത ചോറിന്റെ നീറ്റല്‍...!

നജൂസ് April 2, 2009 at 12:23 PM  

മുളകിന്റെ ചുവപ്പ്
എന്നെ എരിയിയ്ക്കുകയും
കറുത്ത കത്തിക്കൂര്‍പ്പ്
എന്റെ ചോര വാര്‍ക്കുകയും
കടുത്ത ചായക്കൊപ്പം കിടന്ന്
എന്റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍
എന്റെ മനസ്സ് ഉറച്ചു പോയിരിയ്ക്കുന്നു.

-ഷൈന-

ജ്യോനവന്‍ April 2, 2009 at 1:13 PM  

പിളര്‍പ്പ്.
വെളിച്ചം ഇരുട്ടില്‍ വെന്ത് ചിരിച്ചത്.
പൊള്ളി.

സുല്‍ |Sul April 2, 2009 at 1:47 PM  

ചുള്ളിക്കമ്പും, ചിരട്ടയും, ചകിരിയുമില്ലാതെ,
കൊതുമ്പും, കൊഴിഞ്ഞിലും, ഓലക്കുടിയുമില്ലാതെ,
കരിയില്ല്ലാതെ, പുകയില്ലാതെ, കനലായെരിയാതെ...

നല്ല ചിത്രം.
-സുല്‍

നിരക്ഷരന്‍ April 2, 2009 at 2:53 PM  

‘ കിനാവിന്റെ പപ്പടം കാച്ചുമ്പോള്‍ ‘

ആ പ്രയോഗം കൊള്ളാം.

പടം ഉഗ്രനായിട്ടുണ്ട്.

ശ്രീ April 2, 2009 at 7:26 PM  

കൊള്ളാം

നന്ദകുമാര്‍ April 3, 2009 at 2:31 AM  

വരികളും ആദ്യ കമന്റും വല്ലാതെ ഇഷ്ടപ്പെട്ടു,
“കിനാവിന്റെ പപ്പടം.. ‘ ഹോ!


പടം ഇഷ്ടമായില്ല എന്നു കൂടി പറഞ്ഞോട്ടെ!!

പി.സി. പ്രദീപ്‌ April 3, 2009 at 3:19 AM  

അടിക്കുറിപ്പ് നന്നായിട്ടുണ്ട്. ഫോട്ടോ പോരാ.
എല്ലാ ഭവുകങ്ങളും നേരുന്നു.

അനൂപ്‌ കോതനല്ലൂര്‍ April 3, 2009 at 4:55 AM  

കൊള്ളാം മനോഹരമായ കവിത

പാവപ്പെട്ടവന്‍ April 3, 2009 at 6:37 AM  

മനോഹരം ഈ തിരശീല വീഴാത്ത നാടകം
ആശംസകള്‍

നസീര്‍ കടിക്കാട്‌ April 3, 2009 at 9:38 PM  

മൂലയില്‍ തലചായ്ച്‌
ജട കുത്തി ചൂലിന്‍ മുടിയിഴ
ചീകിയെടുക്കാന്‍
പല്ല്‌ കൂര്‍പ്പിച്ച്‌ ചിരവച്ചുണ്ട്‌
എരിഞ്ഞിരുന്നിരുന്ന്‌
എരിവു മറന്ന മുളകിന്‍ ഹൃദയം
മഞ്ഞച്ചു പൂക്കുവാന്‍
തൊടികള്‍ തിരയും മഞ്ഞളിന്‍വിത്ത്‌
വെട്ടിനുറുക്കിയരിയുവാന്‍
വെമ്പിനിവരും കത്തിമൂര്‍ച്ചകള്‍
മുട്ടിയും തല്ലിയുടച്ചും
കരഞ്ഞു തിളയ്ക്കും പാത്രക്കണ്ണുകള്‍
വെളിച്ചം വിറയ്ക്കും
ചെറുജനലൊച്ചകള്‍
കരഞ്ഞു കരഞ്ഞ്‌
കണ്‍തടം കറുത്ത ചുവര്‍.

വിറകടുക്കിയടുക്കി
തീയെരിച്ചൂതിയൂതി
കത്തിച്ചു കളയും ഞാന്‍
നിന്‌റെയടുക്കള

നീയുണ്ടാവണേ അരുകില്‍
പുകമണമാവും നമ്മള്‍.

യൂസുഫ്പ April 4, 2009 at 10:46 AM  

അടിക്കുറിപ്പിന്‍റെ മഹിമ കൊണ്ട് ഈ പോസ്റ്റ് ഇഷ്ടപ്പെടാതെ തരല്യ.

Anonymous April 4, 2009 at 11:26 AM  

ചിത്രവും കവിതയും കൊള്ളാം.

അനിലന്‍ April 4, 2009 at 9:51 PM  

ഇത്തീയൊന്നും മതിയാവില്ലൊ
രാത്മാവിനെ പൊള്ളിക്കാന്‍

തേജസ്വിനി April 4, 2009 at 11:44 PM  

കിനാവിന്റെ പപ്പടം കാച്ചുമ്പോള്‍
തൂവീപ്പോയ എണ്ണതട്ടി പൊള്ളിയ
കയ്യില്‍ മുത്തം തന്നവന്‍ ഇന്ന് വേറൊരു പകല്‍കിനാവായി മനം പൊള്ളിക്കുന്നു....

വെന്തുനീറുന്ന ചോറുപോല്‍
വേവുന്ന മനസ്സുമായെത്രപേര്‍
പുകനിറഞ്ഞ അടുക്കളയില്‍
സ്വയം ഹോമിക്കുന്നുണ്ടാവണം.....

വരവൂരാൻ April 7, 2009 at 1:20 AM  

ഇഷ്ടപ്പെടാതെ തരല്യ.

Kavitha sheril April 11, 2009 at 3:24 AM  
This comment has been removed by the author.
Kavitha sheril April 11, 2009 at 3:26 AM  

അസ്സലായി......പപ്പടം പൊടിയാതെ നൊക്കണേ!

. May 2, 2009 at 11:40 PM  

നീ ചിത്രങ്ങളെടുക്കുന്നോ അതോ കവിതയെഴുതുന്നോ, വേര്‍തിരിച്ചറിയുക ദുഷ്കരം തന്നെ!

എല്ലാ ആശംസകളും.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP