വെയില്‍പ്പൂച്ച
നാട്ടിലെ പഴയ അടുക്കള വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍
തകര്‍ന്നു കിടക്കുന്ന ഒരു വിറകു പുരയാണ്.
ഇവിടെയാണ് ഇനി വരാത്ത മണങ്ങളും രുചിയും
എന്നെ ഊട്ടിയത്,
അന്ന് തിരിച്ചറിയാതെ പോയ സ്നേഹം ഇലവാട്ടി
പൊതികെട്ടി തന്നത്,
വിറകും തൊണ്ടും കുന്നുകൂടിയ ഇരുട്ടില്‍
വെറുതെ തിരയുമ്പോള്‍
പഴയ ഊണ് മേശയ്ക്കടിയില്‍ നിന്നെന്ന പോലെ
ഇറങ്ങി വന്നതാണീ പൂച്ച
ഞാനിപ്പഴും ഇവിടെ തന്നെ എന്ന് പറയും പോലെ...
പച്ച കെടാത്ത വിറകൂതി ആരോ അടുപ്പ് കത്തിക്കുന്നുണ്ടോ,
കണ്ണുകള്‍ വെറുതെ...
27 comments:
വാക്കുകള്‍ക്കിത്ര തണുപ്പോ
അത്രമേലാഴത്തിലെത്താന്‍!
ചിത്രത്തിലത്രയുമില്ലെങ്കിലും മൊത്തം
ചിത്തമാ ചിത്രച്ചുവട്ടിലുണ്ട്..
തണുത്തുറഞ്ഞോരീ ലാവയന്നു -
പുകയുന്നോരഗ്നിപര്‍വ്വതമായിരുന്നുവെന്ന്.
ചാരമായോരടുപ്പിന്‍ ചാരെ കനല് കാണും വരെ വെയില്‍ വഴിയിലൊരു കാത്തിരുപ്പ്..
നൊസ്റ്റാള്‍ജിയയില്‍ മീന്‍കറി ഒഴിച്ച് കുഴച്ച് കഴിച്ച സുഖം സെറീ...
-സുല്‍
ഓര്‍മ്മകള്‍ എന്നത് അതി വൈകാരികതയില്‍
മുങ്ങി മരിക്കാനുള്ള ഇടമല്ല പക്ഷെ
അതൊരു ജീവന്റെ കാല്പാടുകളാണ്,
ചരിത്രമാണ്... അതില്‍ മീന്‍കറി
ഒഴിക്കണോ സുല്ലേ?
സുന്ദരിപൂച്ചയുടെ പേരെന്താ?
മ്യാവൂ....
എന്നൊരു കരച്ചില്‍.
പൂച്ചയോ
നീയോ?
kollatto..ee myavvoooo
വെയിലതിന്റെ ചെവിയിലെ
ചോരഞരമ്പുകള്‍ കാണിച്ചുതരുന്നല്ലോ
ആ ഞരമ്പുകളിലൂടെ
ഹൃദയത്തിലേയ്ക്ക്
യാത്രപോകുന്നുണ്ടാകും
അടുക്കളയുടെ മണങ്ങള്‍!
പൂച്ചയുടെ മുഖത്ത് എന്തൊരോമനത്തം...
പച്ചവിറകൂതി പുകയുണ്ടവര്‍
പൊതികെട്ടി നീട്ടിയ സ്നേഹം
മാറത്തമര്‍ത്തിയാ ചൂടു
പകര്‍ന്നറിവാകുന്നിതിപ്പോള്‍...
http://mezhukutheevandi.blogspot.com/
നല്ല പടം. ഗംഭീര അടികുറിപ്പ്.
വാക്കുകൾ തണുത്തുറഞ്ഞു കിടക്കുന്നു
ചിന്തകളുടെ നെരിപ്പോടിനകത്തേക്ക് ഓർമ്മകളുടെ പച്ച വിറകിട്ട് ഊതിയൂതി കത്തിക്കൂ. ചൂടുണ്ടാവാതിരീക്കില്ല
ചിത്രമില്ലെങ്കില്‍ കൂടി അടിക്കുറിപ്പില്‍ നിന്നും ആ ചിത്രം മനസ്സില്‍ തെളിഞ്ഞു വരുന്നു.
സുന്ദരൻ പൂച്ചയും അതിമനോഹരമായ വരികളും
അടുക്കളയും... അടുപ്പും.. പിന്നെ പൂച്ചയും....
വല്ലാത്ത ഒരു കോമ്പിനേഷന്‍ ആണ്...
വിറകു പുരയായ അടുക്കള നാളെ
ഇല്ലാതാവുമ്പോള്‍... ആ പൂച്ച എവിടെ പോകും??
ചിത്രം നന്നായില്ല, അടിക്കുറിപ്പ് അസ്സലായി.
..ഉമ്മ ഇല വാട്ടി പൊതിഞ്ഞു തന്ന, മാങ്ങാ ചമ്മന്തിയുള്ള ചോറ്....
പൂച്ചയുടെ തുറിച്ച നോട്ടത്തെക്കാള്‍ ആഴമുണ്ട് അടിക്കുറിപ്പിലെ ഏതാനും വരികള്‍ക്ക് ....... മനോഹരം .
ഈ ചിത്രത്തില്‍ അതിന്റെ അടിക്കുറിപ്പില്‍ ഒന്നുകൂടെ ജീവിക്കാന്‍.......
ഒറ്റ സ്നാപ്പിൽ ഒരു ജന്മസത്യവുമൊതുങ്ങില്ലെന്നു പണ്ടേ ഗീതച്ചേച്ചി പറഞ്ഞുതന്നതോർത്തു...
ഏകാന്തപഥികന്‍ ഞ്യാന്‍, മ്യാവൂ...
എല്ലാവര്‍ക്കും നന്ദി..
So sweeet... Ashamsakal...!!!
poochakuttante bhangi kooteeth adikkurippanuto
Post a Comment