Friday, May 22, 2009

ഏകാന്തം.



മടങ്ങി വന്ന കാറ്റ്
മരത്തില്‍, മണങ്ങള്‍ കൂട്ടി വെച്ച
അതിന്‍റെ ചില്ല തിരയും പോലെ
മൌനത്തിലേക്ക് മറഞ്ഞു പോകുന്ന പകലേ
തിരികെ വരുമ്പോള്‍ എങ്ങനെ അളന്നു തീര്‍ക്കും നീയിക്കടല്‍?

27 comments:

വിനയന്‍ May 22, 2009 at 10:03 AM  

മനോഹരമായ ചിത്രം...
ഹൃദ്യമായ വരികളും

Sabu Kottotty May 22, 2009 at 10:31 AM  

ചിത്രം വളരെ മനോഹരം... ആശംസകള്‍...

വരവൂരാൻ May 22, 2009 at 11:05 AM  

ഒത്തിരി പറയാതെ പറയുന്നു വരികളും, ചിത്രവും. ഇഷ്ടമായി..

അരുണ്‍ കരിമുട്ടം May 22, 2009 at 11:11 AM  

വളരെ നല്ല ലേഖനം ഒരുപാട് ഇഷ്ടപ്പെട്ടു

yousufpa May 22, 2009 at 1:04 PM  

ഇഷ്ടപ്പെടാതെ തരല്യ.

കണ്ണനുണ്ണി May 22, 2009 at 1:27 PM  

വരികള്‍ വല്ലാതെ ഇഷ്ടായീട്ടോ

Unknown May 22, 2009 at 1:27 PM  

ചിത്രം അതിന്റെ സ്പെഷല്‍ ട്രീറ്റ്‌ കൊണ്ട് ഹൃദ്യമായി.

Sreejith May 22, 2009 at 1:32 PM  

nice poem .. hrudhyam .. best wishes

Anonymous May 22, 2009 at 1:33 PM  

പകലേ തിരികെ വരല്ലേ
അളന്നെടുക്കാന്‍ ത്രാണിയില്ല
അളന്ന്‌ കൊടുക്കാനും

പൈങ്ങോടന്‍ May 22, 2009 at 2:32 PM  

മനോഹരമായ ചിത്രം!

anupama May 22, 2009 at 6:29 PM  

enjoying the lonelines.........
touching lines......
very good...
sasneham,
anu

Rare Rose May 22, 2009 at 10:30 PM  

നല്ല ചിത്രം..എന്നാലും വരികളോടിത്തിരി ഇഷ്ടം കൂടുതല്‍...

Anonymous May 22, 2009 at 11:29 PM  

beauty !

രജീവ് May 22, 2009 at 11:45 PM  

ഹൃദ്യം!

വേണു May 23, 2009 at 12:09 AM  

നന്നായിട്ടുണ്ട്…..ചിത്രവും വരികളും……

പാവപ്പെട്ടവൻ May 23, 2009 at 12:40 AM  

പ്രതീക്ഷകളുടെ മറ്റൊരു പ്രഭാതത്തിലേക്ക്‌ ഒരു മടക്കം

കാട്ടിപ്പരുത്തി May 23, 2009 at 12:48 AM  

മടങ്ങി വന്ന കാറ്റ്
മരത്തില്‍, മണങ്ങള്‍ കൂട്ടി വെച്ച
അതിന്‍റെ ചില്ല തിരയും പോലെ
മൌനത്തിലേക്ക് മറഞ്ഞു പോകുന്ന പകലേ---
നമ്മുടെ പകല്‍ കിനാവാനോടല്ലല്ലോ?

:)

ഹന്‍ല്ലലത്ത് Hanllalath May 23, 2009 at 2:49 AM  

....പകല്‍ താണ്ടിക്കടന്നു പോയൊരു വെളിച്ചം തിരികെ വരും വരെ..
രാത്രി തന്‍ പുഴ നീന്തിക്കടന്നു ഞാനിവിടെ ഏകനായി...

Sreedev May 23, 2009 at 5:39 AM  

മടങ്ങി വന്ന കാറ്റ്, അതിന്റെ ചില്ല തിരയുക എന്നത് സുന്ദരമായ ഒരു ഇമേജാണ്. ഇത്തിരി മാത്രം പറയുന്നതിന്റെ ഒരു സുഖമുണ്ട് വരികളില്‍. അഭിനന്ദനങ്ങള്‍. ഇനിയും എഴുതൂ.

Anonymous May 23, 2009 at 5:40 AM  

ഒരിക്കല്‍ ഇവിടെ എവിടെയോ ഉണ്ടായിരുന്നെന്ന അടയാളം പോലും ബാക്കിയില്ലെന്നറിയവേ എന്താണ്, എന്തിനാണ് അളന്നെടുപ്പുകള്‍?

jithusvideo May 23, 2009 at 9:53 AM  

പകലിനു ഒരിക്കലും കടലിന്‍റെ മൌനം അളകേണ്ട ആവശ്യം ഇല്ല കാരണം പകലോന്‍ പോകുന്നത് കടലിന്‍റെ അര്‍ത്ഥ ഗര്‍ഭമായ മൌനത്തില്‍ അലിയാന്‍ ആണ് അത് പോലെ മനസും

sreejith May 24, 2009 at 12:00 AM  

nalla varikal...keep posting ....all the best :)

തറവാടി May 24, 2009 at 10:08 AM  

പ്രീഡിഗ്രിക്ക് സോളിറ്റ്യൂഡ് എന്നൊരു ഇംഗ്ലീഷ് കവിതയുണ്ടാരുന്നു (ഓര്‍മ്മ), പൊതുവെ ക്ലാസ്സില്‍ കയറാത്ത ഞാനെങ്ങിനെയോ എത്തപ്പെട്ടതാണ് അന്ന് ക്ലാസ്സില്‍, തീരെ പരിജയമില്ലാത്ത എന്നോട് അത്രക്ക് രസിക്കാത്ത പ്രഫസ്സര്‍ പിന്നിലിരുന്ന എനിക്ക് നേരെ വിരല്‍ ചൂണ്ടി സോളിറ്റ്യൂഡിനെപ്പറ്റി പറയാന്‍ പറഞ്ഞു, ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അകലെ മണലിലൂടെ ( പൊന്നാനി കടല്‍ തീരം) ഒരു കുട്ടി നടന്നു പോകുന്നു , അതു ചൂണ്ടി അതാണ് സോളിറ്റ്യൂഡെന്ന് പറഞ്ഞപ്പോള്‍ കണ്ണട ഊരി ജനലിലൂടെ പുറത്തേക്ക് നോക്കിനിന്ന് പ്രഫസര്‍ മെല്ലെ പറഞ്ഞു എക്സലന്‍‌റ്റ്!

സെറീന May 25, 2009 at 2:36 AM  

എല്ലാവരോടും നന്ദി, സന്തോഷം.

പകല്‍കിനാവന്‍ | daYdreaMer May 25, 2009 at 5:20 AM  

പകല്‍ തിരികെയെത്താന്‍ അല്പം വൈകി.. :)

അളന്നു തീര്‍ക്കാന്‍ കഴിയാത്തത്ര ആഴ്ത്തിലാകും തിരയിളക്കം.. മനോഹരം..

Kasim Sayed May 26, 2009 at 1:04 AM  

ആഴത്തിലുള്ള ആശയം ...
നോക്കി ഇരുന്നു പോകുന്ന ചിത്രവും ...

iamfiros October 9, 2009 at 9:31 AM  

Great job

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP