ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച ഒരു മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
എന്നെ ഏറ്റവും നല്ല കനലാക്കാന്‍?
Posted by- സെറീന at 11:58 AM
Labels: ചിത്രങ്ങള്‍.
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
61 comments:
u said it....thenga udakkan pattillaloo..karamam athu minte manasalle...
!
അടിക്കുറിപ്പ്, ചിത്രത്തിന് ചിന്തിക്കാന്‍
കഴിയാത്ത അര്‍ഥങ്ങള്‍ കൊടുക്കുന്നു.
good one.
ഇനി റബര്‍ തോട്ടത്തിലേക്ക്
ചിത്രത്തേക്കാള്‍ വരികള്‍ മനസ്സില്‍ കൊണ്ടു :(
താങ്കളുടെ ചില ചിത്രങ്ങള്‍ അവക്കെഴുതിയ വരികളേക്കാള്‍ സംസാരിക്കും ചിലത് തിരിച്ചും , വല്ലാത്ത ഫീല്‍ :)
u are really great. No more words.
wow..! spledid.
മതി
കനലെടുത്ത്
ഇസ്തിരിപ്പെട്ടിയിലിട്ട്
ആത്മാവിനെ
ചുളിവില്ലാതെ തേച്ചെടുക്കാം
Wow...!
ഒഹ്-
അക്ഷരങ്ങളെക്കൊണ്ടു ചിത്രമങ്ങൊപ്പിയെടുത്തല്ലോ!!!
athe, iTaykk~ ingane aalaan
നിലം തൊടാത്തയീ തീര്‍ത്ഥജലം നുകരാന്‍ ഞാനും കൂടെകൂടുന്നു, ആശംസകളോടെ...
വാക്കുകള്‍ക്ക് കൂടുതല്‍ ശക്തി
കുറച്ചു വാക്കുകള്‍ കൊണ്ട് ഈ പടം വേറിട്ട ഒരു കാഴ്ചയാക്കി മാറ്റി.
കന്‍ലായി നീ എന്നിലേക്കു പോരുക,
ജലനമായ ഞാന്‍ നിന്നെ നെഞ്ചിലേറ്റാം
ള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച ഒരു മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
എന്നെ ഏറ്റവും നല്ല കനലാക്കാന്‍?""
.........
ഇതയും മതി കനലാകാന്‍..
വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുമ്പോള്‍...
എന്തു തീക്ഷ്ണമാണീ അടിക്കുറിപ്പ്
അടിക്കുറിപ്പെന്നാല്‍ ഇതായിരിക്കണം.
ഇനി ചിരട്ട കാണുമ്പോഴൊക്കെ ഓര്‍ത്തെടുക്കും ഈ വരികള്‍.ഒരു വേദനയൌടെ അവശിഷ്ടമായല്ലാതെ ഇനി ചിരട്ടയെ കാണാനാവില്ല.
:)
വ്യത്യസ്തത ഉള്ള ഒരു ചിത്രം... അതിനെ പൂരിതമാക്കുന്ന അടിക്കുറുപ്പും... നന്നായിട്ടൂണ്ട്!
ചിത്രത്തേക്കാള്‍ മികച്ച അടിക്കുറിപ്പ്....അഭിനന്ദനങ്ങള്‍ ....
അതി മനോഹരം...
പെണ്‍ചിരട്ട. :)
ആ വരികള്‍ക്കൊരുമ്മ.
അടക്കിപ്പിടിച്ച ഒരു നിലവിളി അതിന്റെ അതിര് പൊട്ടി ചോരുന്നതാണോ ഇതെന്ന് ചരട്ടത്തീയിന്റെ പൊട്ടലും വേഗതയും പലപ്പോഴും ഉള്ളാലെ ചോദിപ്പിച്ചിട്ടുണ്ട്.
സത്യം.
great..
മരിക്കാനോ മണ്‍മറയാനോ അല്ല
ചത്തുകെട്ട് പോകാനുമല്ല,
തീപ്പെടാന്‍!
തീപ്പെട്ടതിന്റെ ചൂടില്‍
ഏതാത്മാവും
നിവര്‍ത്തും ചില ചുളിവുകള്‍...
ഇസ്തിരിപ്പെട്ടിക്കറിയില്ലല്ലൊ
ചിരട്ടജീവിതം,
ചിരവ ഒടുവില്‍ ആത്മഗതം കൊണ്ടതും!
ഞാനായിട്ട് ഇനി എന്തു കമന്‍റ് പറയാനാ,ചിത്രം വളരെ നന്നായിട്ടുണ്ട്.
വരികളിലെ കനല്‍ പടത്തിലേയ്ക്ക് തീനാവു നീട്ടുന്നു.
good one...!!!
എണ്ണത്തേങ്ങ കത്തുന്ന മണം!
സമ്മതിച്ചിരിക്കുന്നു സെറീന .. എഴുതുവാന്‍ വാക്കുകളില്ല. ഇനിയും ഉയരങ്ങളില്‍ എത്തേണ്ടതാണ് താങ്കള്‍. Doing a great work. Keep it up. :-)
ഇവര്‍ക്കും മനസ്സുണ്ടെന്ന് പറയുന്നു..
ആശംസകള്‍..
അനിര്‍വ്വചനീയം, ചിത്രവും അടിക്കുറിപ്പും!!
കനലായ് എരിയുന്ന
വാക്കുകള്‍ക്കു മുമ്പില്‍ മൌനം;
ആദരപൂര്‍വ്വം!
ഹൃദയത്തെ കൊത്തി വലിയ്ക്കുന്ന, നീറ്റലുണ്ടാക്കുന്ന വരികളും....അതിനൊത്ത ചിത്രവും
ആശംസകൾ !
ഇന്നലെ ഞാന്‍ ഇവിടെ ഇട്ട കമന്‍റ് ചിത്രത്തിന് അനുയോജ്യമായിരുന്നില്ല എന്ന് മനസിലാക്കുന്നു. പകല്‍ കിനാവന്‍റെ ബ്ലോഗ് ആണെന്ന് തെറ്റിദ്ധരിച്ചാണ് കമന്‍റ് ഇട്ടത്. ഖേദിക്കുന്നു. ക്ഷമാപണം
@വെറുതെ ആചാര്യന്‍.
ക്ഷമാപണത്തിന്‍റെ കാര്യമൊന്നും ഇല്ല സുഹൃത്തേ.
വായിക്കുന്നവര്‍ക്ക് കാര്യം മനസിലാകണം അത്രേയുള്ളൂ..
ഇത്രയും കുഞ്ഞു കാര്യത്തിനു ക്ഷമ എന്ന വലിയ വാക്കൊന്നും
ആവശ്യമില്ല. നന്ദി.
Voooooooovoooooooo......
Fantabulous.............
കവിതകൊണ്ട് കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍.
സെറീന .... നീ നോക്കുന്നിടത്തെല്ലാം കവിത ....
നിന്റെ കണ്ണ് കളെ യാണോ , അതോ മനസ്സിനെയാണോ നമിക്കണ്ടാതെന്നറിയില്ല !
സെറീന .... നീ നോക്കുന്നിടത്തെല്ലാം കവിത ....
നിന്റെ കണ്ണ് കളെ യാണോ , അതോ മനസ്സിനെയാണോ നമിക്കണ്ടാതെന്നറിയില്ല !
തറവാടി പറഞ്ഞതുതന്നെ എനിക്കും പറയാനുള്ളത്! സെറീനയുടെ ചിത്രങ്ങളും അടിക്കുറിപ്പുകളും പരസ്പര പൂരകങ്ങളാണ്; സ്വന്തം ബ്ലോഗിൽ മാത്രമല്ല, മറ്റു ഫോട്ടോബ്ലോഗുകളിലും ഒരു പക്ഷേ ഫോട്ടോഗ്രാഫർ കാണാത്ത അർത്ഥതലങ്ങൾ വരെ സെറീനയുടെ കമന്റുകൾ വായിക്കുമ്പോൾ തോന്നാറുണ്ട്. വളരെ നന്നായി ഈ ഫോട്ടോയും അടിക്കുറിപ്പും.
ആ നാളികേരങ്ങള്‍/ചിരട്ടകള്‍ ഇങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമൊ.. ? ഒരുപക്ഷെ ഇതിലും കൂടുതലായി അല്ലെ?
ധാരാളം മതി..ചിരട്ട സ്വയം കത്തിയില്ലെങ്കിലേ അത്ഭുതമുള്ളു.
പെണ്ണേ,
ചിരട്ടയെക്കുറിച്ചുള്ള കവിത എന്നെ പൊള്ളിച്ചു.
ഒരു വരി കൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തോട്ടെ?
നീ ചവിട്ടിയുടച്ച മണ്ണപ്പങ്ങള്‍....
സുഭാഷ് ചന്ദ്രന്‍
വരികൾ!!!!!!!!!
കവിതയുടെ മേല്‍ വെളിച്ചം, തെളിച്ചം!
കനലാവാന്‍ മാത്രമല്ല അത് നിലനിര്‍ത്താനും ആ പകക്ക് കഴിയും
ചേര്‍ന്നിരിക്കുമ്പോള്‍
ഒരു ജാലകം പോലുമില്ലാത്ത
മുറിയാവും,
ചവര്‍പ്പ് മണം വാര്‍ന്ന്
ഉള്ളുടല്‍ പെരുക്കും.
ഇവിടെ
ഒരു വാക്കിനും
പിടികൊടുക്കാതെ എന്തോ ഒന്ന്
വാക്കിന്‍റെയൊരു മൂര്‍ച്ച !!!
കാഴ്ചയുടെ, കവിതയുടെ കനൽ .
ചിരവിയിട്ട ചിരട്ട അതിശക്തമായ ഒരു ബിംബമാണ്. അടുത്തകാലത്ത് ഞാന്‍ വായിച്ച ഏറ്റവും നല്ല പെണ്‍ കവിത.
വളര്‍ന്നതില്‍ നിന്നും വിട്ടുപോന്നു,പുറന്തോട്
പോയി, ജീവജലം ചിന്തി, മാംസം അറുത്തെടുക്കപ്പെട്ട്, തീപ്പെടാന്‍!
അന്യാധീനപ്പട്ടവ.
അല്ലെങ്കില്‍ ഇത് തന്നെയല്ലേ അത്.
so called life
കെട്ടു പോകുംമുന്‍പിങ്ങനെ
കനല്‍ കണ്ട, തൊട്ട
എല്ലാ സൌഹൃദങ്ങള്‍ക്കും
നന്ദി, സന്തോഷം.
Sarikkum poLLippOyi!!
vallaatha varikal!
Beautiful lines...
അടിപൊളി............
ഹൃദയം ചിരകിയെടുക്കപ്പെട്ട
തേങ്ങയുടെ ആത്മാവിനോട്..
മനസ്സ് ചിരകി വാക്കെടുക്കുന്ന
നിനക്കല്ലാതെ ആര്‍ക്കുകഴിയും ഇതുപോലെ...
പ്രണാമം
എന്റെ ദൈവമേ...
എന്റെ അടുപ്പിനു കീഴെ ഇത്രയും കനലോ?
ഇത്രയും കവിതയോ?
കാണാതെ പോയല്ലോ....
:)awesome....
Post a Comment