1.മഴ
മഴ വന്നു തുറക്കുന്നു
വെയില്‍ ചാരിയ ജാലകം,
കുടയെടുക്കാതെ പോയാലും നനയില്ല,
എനിക്ക് നിന്‍റെ വീടറിയുമല്ലോ
എന്നോരോര്‍മ്മ തളിര്‍ക്കുന്നു.
2.വെയില്‍
വെയില്‍ വന്നു നോക്കും,
വിരല്‍ തൊടും,
എന്നേക്കാള്‍ പനിയ്ക്കുന്നിവള്‍ക്കെന്നു
പതിയെ പടിയിറങ്ങും.
Posted by- സെറീന at 12:01 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
23 comments:
എനിക്കും നനയണം...
സെറീന, രണ്ടുകവിതകളും എനിക്കിഷ്ടമായി. ചിത്രങ്ങളിൽ കൂടുതൽ ഇഷ്ടമായത് രണ്ടാമത്തേത്. അഭിനന്ദനങ്ങൾ!
"എന്നേക്കാള്‍ പനിയ്ക്കുന്നിവള്‍ക്കെന്നു
പതിയെ പടിയിറങ്ങും."
എത്ര ലളിതം മനോഹരം, ഈ മഴ,വെയില്‍ക്കാഴ്ചകള്‍....
വെയിലും മഴയും തിരനോക്കും ജാലകം !
ചിത്രങ്ങളും വരികളും നന്നായി...
nice
മനോഹരം...
ഒരു ജാലകം നിറയെ
മഴ,
വെയില്‍..!
:)
ഒരു മഴത്തുള്ളി മതി എനിക്കൊരു കുടന്ന കുളിരിന്..
ഇടവപ്പാതിയോ കര്‍ക്കിടകമോ തുലാമഴയോ എന്തുമാകട്ടെ എത്ര നനഞ്ഞാലും പനി പിടിക്കയുമില്ല.
സെറീനാ, ആദ്യത്തെ ചിത്രത്തിൽ ആകാശം burned out ആയിപോയല്ലോ...മനപ്പൂർവ്വം ചെയ്തതാണോ?
ചിത്രങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്തണം.
വരികള്‍ നന്നായിട്ടുണ്ട്.
കവിതകള്‍ കണ്ടു മഴയും വെയിലും തുള്ളി ചാട്ണ്ണ്ട് ....
മഴ... മഴ എന്നും ഒരു ഹരമാണ് ... വൃക്ഷത്തലപ്പുകളിലൂടെ ആര്‍ത്തലച്ചിറങ്ങുന്ന മഴ...
വെയില്‍ ... തോരാതെ പെയ്ത മഴയ്ക്ക് ശേഷം തെളിയുന്ന വെയില്‍... അത് പ്രതീക്ഷയുടെ നാമ്പാണ്...
രണ്ടും പരസ്പര പൂരകം...
നന്നായിരിക്കുന്നു...
വരികള്‍ ഗംഭീരം.. ചിത്രങ്ങളും മോശമില്ല
ishttayi
mazhayathu nananju
veyilathu unangiyilla
എന്നായിരുന്നു കുറുക്കന്റെ കല്യാണം
വരാനൊത്തില്ല മറന്ന് പോയി
ക്ഷമിക്കണം
Ho
Good One :)
Nostalgia ;)
nannaayittundu tto !!!
മഴയും വെയിലും കള്ളക്കുറുക്കനും ജനവാതില്‍ തുറക്കുന്നു
കുടയെടുക്കാതെ പോയാലും നനയില്ല,
എനിക്ക് നിന്‍റെ വീടറിയുമല്ലോ
എന്നോരോര്‍മ്മ തളിര്‍ക്കുന്നു.
വന്നു തൊടുന്നു. പിന്നെയും പിന്നെയും ...
😊😊😊
Post a Comment