Sunday, March 22, 2009

വിരുന്നിനുണ്ടോര്‍മ്മകള്‍.



ഒരു തണലുണ്ടായിരുന്ന-
തെവിടെയെ-
ന്നിളവെയില്‍
പിറ്റേന്ന് തിരയുകയായീ
തൊടിയില്‍.

ഒരു കാക്ക കുറുകുന്നു,
വിരുന്നിനുണ്ടോര്‍മ്മകള്‍..
--പി.പി.രാമചന്ദ്രന്‍ മാഷിന്‍റെ വീഴ്ച എന്ന കവിതയില്‍ നിന്നും.

21 comments:

സെറീന March 22, 2009 at 3:56 AM  

എത്ര മഴയുടെ ഗന്ധമുണ്ടാകും,
എത്ര വെയിലിന്റെ ഓര്‍മ്മകളുണ്ടാവും..
ഈ ചിതല്‍ കൂടിനുള്ളില്‍..

Anonymous March 22, 2009 at 7:27 AM  

മനോഹരമായ ചിത്രം...ഒപ്പം അടിക്കുറിപ്പായി ഈ സുന്ദരമായകവിത ചേർത്തതിന്‌ ഒരു
special thanks കൂടി...

ഏ.ആര്‍. നജീം March 22, 2009 at 7:36 AM  

നല്ല ചിത്രം ..!

രാമചന്ദ്രൻ വെട്ടിക്കാട്ട് March 22, 2009 at 7:40 AM  

ഇവിടെ
ഒരു തണലുണ്ടായിരുന്നു.
കിളിക്കൂടും.

പട്ടേപ്പാടം റാംജി March 22, 2009 at 8:18 AM  

വളരെ ഭഗിയായിരിക്കുന്നു ചിത്രവും ഒപ്പം ചേര്‍ത്തിരിക്കുന്ന കവിതാശകലവും. മഴയും വെയിലും മാത്രമല്ല...പിന്നേയും എത്രയോ ഓര്‍മ്മകളുണ്ടാകാം.......

aneeshans March 22, 2009 at 10:21 AM  

എത്ര മഴയുടെ ഗന്ധമുണ്ടാകും,
എത്ര വെയിലിന്റെ ഓര്‍മ്മകളുണ്ടാവും..

നജൂസ്‌ March 22, 2009 at 12:03 PM  

ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന്നൊ-
രുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാവും എന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി.

പി. പി. രാമചന്ദ്രന്‍

പകല്‍കിനാവന്‍ | daYdreaMer March 22, 2009 at 12:29 PM  

ഇനിയുമെത്രയോ ദൂരം ... മഴയും വെയിലും മഞ്ഞും .....
ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദൃശ്യം ... ആശംസകള്‍...

തേജസ്വിനി March 22, 2009 at 7:27 PM  

നല്ല ചിത്രം-
വാക്കുകളും..

Unknown March 23, 2009 at 6:05 AM  

ആ തണലിന് ഒരു യുഗത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നിരിക്കണം കൂടെയുള്ള കവിതയും നന്നായി.

തണല്‍ March 23, 2009 at 7:40 AM  

ഓര്‍മ്മകള്‍
വിയര്‍ക്കുന്നു..
വിറയ്ക്കുന്നൂ..
-ഗംഭീരം!

ശെഫി March 23, 2009 at 11:36 PM  

മാനോഹര ചിത്രം

Anil cheleri kumaran March 24, 2009 at 1:00 AM  

ഫോട്ടോകളും അടിക്കുറിപ്പുകളും ഒന്നിനൊന്നു മെച്ചം.

Kavitha sheril March 24, 2009 at 1:14 AM  

നല്ല ചിത്രം .....

ശ്രീ March 24, 2009 at 2:27 AM  

വളരെ നന്നായിരിയ്ക്കുന്നു

yousufpa March 24, 2009 at 2:09 PM  

വളരെ നന്നായിട്ടുണ്ട് ചിത്രവും അടിക്കുറിപ്പും....

Unknown March 24, 2009 at 11:28 PM  

rising of a new star

sUnIL March 24, 2009 at 11:48 PM  

ഫോട്ടോ ഇഷ്ടപ്പെട്ടില്ല!, അടിക്കുറിപ്പ് നന്നായി!

സെറീന March 27, 2009 at 7:59 AM  

ഒരു ജാലക പഴുത്, ഒരു ആകാശം
തുറന്നു തരുംപോലെ
ഓരോ സന്ദര്‍ശനവും ഓരോ വാക്കും.
സന്തോഷം.നന്ദി.

Rare Rose March 28, 2009 at 10:24 PM  

സെറീനാ.,ഒറ്റമഴ നനയാനെത്തുന്നത് ഇന്നാദ്യമാണു...എല്ലാ പടങ്ങളും ഇഷ്ടമായി...ഓരോ ചിത്രവും അതിനോട് ചേര്‍ത്തു വെയ്ക്കുന്ന വാക്കുകളും ഒരു മഴ നനയുന്ന സുഖം തരുന്നുണ്ടു...ആശംസകള്‍ ട്ടോ...:)

സുല്‍ |Sul March 30, 2009 at 12:10 PM  

ഇരുളും വെളിച്ചവും ഒളിച്ചു കളിക്കുന്ന പടം...

നന്നായിരിക്കുന്നു...

-സുല്‍

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP