കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ,
മണ്ണ് മാന്തിയെടുക്കുന്ന കൈകളില്‍
പന്ത് പോലൊന്ന് കിട്ടിയാല്‍ നിര്‍ത്തണേ,
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ,
പണ്ട് ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്ത് കായ്ക്കും മരമായ് വളര്‍ത്തുവാന്‍.
മോഹനകൃഷ്ണന്‍ കാലടിയുടെ
'പന്ത് കായ്ക്കും കുന്ന് ' എന്ന കവിത
Posted by- - at 11:02 AM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 comments:
കാഴ്ചയില്‍ നിന്നും
മാഞ്ഞു പോകുന്ന മലകള്‍ക്ക്..
നന്നായി..... നല്ല പടം
എന്തൊരു കോണ്ട്രാസ്റ്റ് കളേര്‍സ്!!!
മാച്ചുകളയപ്പെടുന്ന പ്രകൃതിക്ക്!!
ഹെന്റമ്മോ...! മറന്നു പോയിരുന്നു...
കിട്ടിയാല്‍ പറയണേ... പിന്നെയും ഓടിക്കളിക്കാന്‍ കൊതിയാകുന്നു.. !
നല്ല ചിത്രം...
മനസ്സിൽ പതിഞ്ഞു
ഇതെവിടെയാ സെറീനാ സ്ഥലം?
നന്നായിട്ടുണ്ടു, ചിത്രവും
അതിനോടൊപ്പം കൊടുത്ത കവിതയും.
നന്നായിരിയ്ക്കുന്നു.
പന്ത്മരം - നല്ല സങ്കല്പം.
ഫോട്ടോയും സൂപ്പര്‍. :-)
പന്ത് കിട്ടിയില്ലേലും കേരളത്തില്‍ ഇപ്പൊ കുഴിച്ചാല് ബോംബ് ധാരാളം കിട്ടും
nice capture!!
നല്ല പടം..
കൂട്ടത്തില്‍ മോഹനകൃഷ്ണന്റെ “സ്ലേറ്റേ സ്ലേറ്റേ..പെന്‍സിലേ പെന്‍സിലേ”യും ഓര്‍മ്മ വന്നു.
നന്ദി,എല്ലാവര്‍ക്കും.
അട്ടപ്പാടിയാണ് സ്ഥലം.
നല്ല ചിത്രം , മനോഹരം
ആശംസകള്‍
beautiful picture and good caption kavitha.
സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക
ചിത്രം നന്നായി.
ഇത്ര നല്ല കവിതകളെഴുതുകയും,നല്ല ഭാഷ സ്വായത്തമാവുകയും ചെയ്ത സറീനയ്ക്കറിയില്ലേ,ഒരു കവിയുടെ കവിത വികൃതമായി തിരുത്തിയെഴുതുന്നതിലും വലിയ പാതകമില്ലെന്ന്?
സങ്കടം തോന്നി.
ഞാൻ തിരുത്താനുദ്ദേശിക്കുന്നില്ല,മോഹനകൃഷ്ണന്റെ “പാലൈസ്” എന്ന സമാഹാരത്തിൽ നിന്ന് ഈ കവിതയെടുത്ത് വായിക്കാൻ സൌകര്യപ്പെടുമെങ്കിൽ അതുചെയ്യൂ.എന്നിട്ട് ചെയ്തതു ശരിയോ തെറ്റോ എന്ന് സ്വയം മനസ്സിലാക്കൂ.
സ്നേഹപൂർവ്വം,വി.ശി.
ഒരു വിധത്തിലുമുള്ള ന്യായീകരണത്തിനും ഇടമില്ലാത്ത
ഗുരുതരമായ ഒരു തെറ്റാണ് സംഭവിച്ചത്. ഇവിടെ വന്നു
വായിച്ചു പോയ ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.
ചങ്ങാതിയായ മോഹന കൃഷ്ണനോടും..
പുസ്തക ഷെല്‍ഫില്‍ പാലൈസ്സ് തപ്പി മടുത്തപ്പോള്‍
ഓര്‍മ്മയില്‍ നിന്നും പകര്‍ത്താന്‍ തോന്നിയ അവിവേകം,
ഓര്‍മ്മയില്‍ അഗാധമായി പതിഞ്ഞതെന്നു വിശ്വസിക്കുന്ന പലതും
ആധികാരികമല്ലെന്ന തിരിച്ചറിവ്...
വികടശിരോമിണി, തെറ്റ് പറഞ്ഞു തന്നതിന് ന
ന്ദി, ക്ഷമ.
കവിത തിരുത്തിയിട്ടുണ്ട്.
woww
സൂപര്‍ കളേര്‍സ്...
നല്ല കോംബിനേഷന്‍...
നല്ല പടം.
-സുല്‍
ഇന്ന് നമ്മൾ കാണുന്ന തു തമ്മിനെ കവിതയിൽ തെളിയുന്നു
ഇതിന്റെ ആശയം എന്താ
ഒന്ന് പറഞ്ഞു തരാമോ
Post a Comment