Tuesday, May 25, 2010

ഇടയ ജീവിതം


പുഴ പോലെ ചില മനുഷ്യരുണ്ട്‌,
ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,
ആഴത്തില്‍ വന്നു മീനായി കൊത്തും,
പിടി തരാത്ത കല്ലായി വഴുക്കും.

42 comments:

സെറീന May 25, 2010 9:13 PM  

ആടുകളോട് മിണ്ടിയും പറഞ്ഞും
സങ്കടം തന്നെയാണ് സന്തോഷമെന്ന്
തോന്നും വിധം കണ്ണ് നിറഞ്ഞു ചിരിച്ചും
എവിടെയെന്നറിയാത്ത ഏക മകനെ കുറിച്ച്
പറഞ്ഞു കൊണ്ടു വയറു നിറയെ ഇളനീര് തന്ന
പേരറിയാത്ത ഈ അച്ഛന്..

Kamal Kassim May 25, 2010 9:27 PM  

ഇടയ ജീവിതം... nannaaaayirikkunnu,
aashamsakal.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan May 25, 2010 10:54 PM  

ആരുടെയൊക്കെ ആടുജീവിതത്തിലാണ്‌ നാം

ചേച്ചിപ്പെണ്ണ് May 25, 2010 11:15 PM  

daivame ...

പകല്‍കിനാവന്‍ | daYdreaMer May 25, 2010 11:22 PM  

പുഴ പോലെ ചില മനുഷ്യരുണ്ട്‌,
ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,
ആഴത്തില്‍ വന്നു മീനായി കൊത്തും,
പിടി തരാത്ത കല്ലായി വഴുക്കും.
'സെറീന'
:)

Naushu May 26, 2010 12:51 AM  

good one

Rare Rose May 26, 2010 12:57 AM  

പുഴ പോലെ ചില മനുഷ്യരുണ്ട്‌,
ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,
ആഴത്തില്‍ വന്നു മീനായി കൊത്തും,
പിടി തരാത്ത കല്ലായി വഴുക്കും.

സത്യം!!

നജൂസ്‌ May 26, 2010 1:48 AM  

പിടി തരാത്ത കല്ലായി വഴുക്കും.
അതുതന്നെയാണ് ഞാനും പറയാന്‍ വന്നത്‌,

ശ്രദ്ധേയന്‍ | shradheyan May 26, 2010 1:55 AM  

സെറീന, കുറച്ചു വരികള്‍ കൂടി ചേര്‍ത്ത് ഈ കവിതയൊന്നു വലുതാക്കാമോ?

srsajith May 26, 2010 2:05 AM  

Nice....the story.....

നൊമാദ് | ans May 26, 2010 3:18 AM  

തോരാത്ത ഒറ്റ മഴകള്‍ -

നന്ദ May 26, 2010 3:23 AM  

തോരുകയേ ഇല്ല, തീരുകയേ ഇല്ല...

വഷളന്‍ | Vashalan May 26, 2010 5:40 AM  

ഇട(റി)യ ജീവിതം!

Sindhu Jose May 26, 2010 8:55 AM  

Serina!!!

ഒഴാക്കന്‍. May 26, 2010 10:43 AM  

nice!

നാടകക്കാരൻ May 26, 2010 6:54 PM  

ഒരു പാട് പറയുന്നു ഈ ചിത്രം നല്ല ഒരു കഥയ്ക്കുള്ള സ്കോപ്പുണ്ടല്ലോ സെറീന ..വളരെ നല്ല ചിത്രം

ടോംസ്‌||Toms May 26, 2010 7:20 PM  

ഒരിറ്റു പച്ചപ്പ്‌ തേടി ആടുകളും ഇടയനും .. ഒറ്റമഴ എന്തെ ഇനിയും പെയ്യാത്തെ എന്നോര്‍ത്തുകൊണ്ട്

punyalan.net May 26, 2010 10:41 PM  

immoderate visual and word treat!

നിറഞ്ഞു !!

വികടശിരോമണി May 27, 2010 12:00 AM  

ഒരു വരി പോലും കൂട്ടരുത്:)

ഗുപ്തന്‍ May 27, 2010 1:00 AM  

നീന്ത് കുളിരുവോളം. നാളെ മറ്റൊരുപുഴ കാത്തിരിക്കും. നിന്നെ.

Vinod May 27, 2010 1:09 AM  

ഇടയ ജീവിതം... yes..........it is.........

സോണ ജി May 27, 2010 2:53 AM  

നന്നായി ചിത്രവും കവിതയും

ഉപാസന || Upasana May 27, 2010 7:55 AM  

ഇടയനറിയുന്നോ ഇതൊക്കെ
:-)

എം.പി.ഹാഷിം May 27, 2010 8:45 PM  

പിടി തരാത്ത കല്ലായി വഴുക്കും.

ലേഖാവിജയ് May 28, 2010 1:31 AM  

പുഴകള്‍ക്കെല്ലാം സ്ത്രീകളുടെ പേരാണ്.
സിന്ധു,ഗംഗ,യമുന,കാവേരി..

ആത്മാവോളം തണുപ്പിക്കുന്നതു കൊണ്ടാകും :)

മോഹനം May 28, 2010 4:53 AM  

അനുബന്ധമായി ഇതുകൂടി ഇരിക്കട്ടെ,

ആശംസകള്‍

F A R I Z May 28, 2010 10:34 AM  

എവിടെയും തട്ടിതടയാത്ത വാക്കുകള്‍കൊണ്ട് മനോഹരമായി കോര്‍ത്തെടുത്ത വരികള്‍

"പുഴ പോലെ ചില മനുഷ്യരുണ്ട്‌,
ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,
ആഴത്തില്‍ വന്നു മീനായി കൊത്തും,
പിടി തരാത്ത കല്ലായി വഴുക്കും.

അതെ, പിടിതരാത്ത കല്ലായി വഴുക്കി കൊണ്ടിരിക്കുന്നു.

കുറഞ്ഞ വരികള്‍ കൊണ്ട് വലിയ ആശയം തീര്‍ത്ത് , അതിന്റെ പ്രതീകമെന്നോണം നല്‍കിയ ചിത്രവും അര്‍ത്ഥ സുന്ദരമാക്കി

അഭിനന്ദനങ്ങള്‍
--- ഫാരീസ്‌

കലാം May 31, 2010 1:02 AM  

ആത്മാവോളം തണുത്തു...

സെറീന May 31, 2010 7:41 PM  

മിണ്ടിയും മിണ്ടാതെയും വന്നു പോയ
സൌഹൃദങ്ങള്‍ക്കൊക്കെയും നന്ദി..സ്നേഹം.

സുവര്‍ണം June 6, 2010 11:21 PM  

:)

saleem kadavathur June 18, 2010 7:14 PM  

എന്നാലും ആ അച്ചനോട് പേരെങ്കിലും ചോദിച്ചുകൂടായിരുന്നൊ.......!?

junaith June 27, 2010 3:49 AM  

ഒഴുകി നിറയുന്ന പുഴ മനസ്സില്‍......

ശ്രീനാഥന്‍ June 30, 2010 9:39 AM  

വരികളിൽ നല്ല ആഴം, കുത്തൊഴുക്ക്- ഞാൻ കരയിൽ നിന്നു കണ്ടോട്ടെ!

MyDreams July 6, 2010 3:58 AM  

അങ്ങേയും ഒരു ജീവിതം ഉണ്ട് അല്ലെ

Tamarind~ July 9, 2010 10:04 AM  

This runs deep & touches every cords of the heart..! How fabulous!!

കെ.ടി.ബാബുരാജ് July 10, 2010 12:26 AM  

ഫോട്ടോ നന്നായി...

ആദില July 22, 2010 3:53 AM  

അതെ ഫാരിസ്‌ പറഞ്ഞ വാക്കുകളോട് പുര്‍ണമായി യോജിക്കുന്നു ..മനോഹരം ഈ വരികളും ചിത്രവും ...

Pranavam Ravikumar a.k.a. Kochuravi August 2, 2010 8:27 PM  

Good!

Jishad Cronic™ August 6, 2010 2:14 AM  

വളരെ നല്ല ചിത്രം.

sandu August 10, 2010 8:39 AM  

ആഴത്തില്‍ വന്നു മീനായി കൊത്തും


kothunnu

Aneesa November 11, 2010 9:28 AM  

nyz pictre , beautifully taken

ഒറ്റയാന്‍ December 7, 2010 5:48 AM  

ചിത്രം ഇഷ്ടപ്പെട്ടു
വാക്കുകള്‍ അതിലേറെ

Followers

FEEDJIT Live Traffic Feed

Archives

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP