തിരികെ വരുമ്പോള്‍ കണ്ടു,
മഴയിലേയ്ക്കയാള്‍ കുടയില്ലാതെ
ഇറങ്ങി നടക്കുന്നു,
നനയുന്നുന്ടെന്ന ഭാവമേയില്ലാതെ.
അല്ലെങ്കില്‍ ഒരു പക്ഷെ
മഴ പെയ്തിട്ടേ ഇല്ലായിരിയ്ക്കാം!
Posted by- സെറീന at 9:37 AM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
43 comments:
ഏകാന്തതേ നീ സങ്കടക്കുപ്പായവുമിട്ട് കൊച്ചിയിലെ കടത്തിണ്ണകളിലൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണോ?
എണീറ്റു നടക്കുമ്പോള്‍ രണ്ടുകൈകളെങ്കിലും കൂട്ടിനുണ്ടെന്ന് മനസ്സിലാകും. :(
ചേര്‍ന്നിരിക്കാമീ വാരാന്തയോരത്തല്‍പ്പനേരം.
പെയ്തൂര്‍ന്നിറങ്ങിപ്പോമീ-
മഴ തോരുന്നതും കാത്ത്.
നന്നായിട്ടുണ്ട്.. നല്ല ഫീല്‍
(ഓട്ടോയില്‍ നിന്ന് എടുത്തതാണല്ലേ...)
അല്ല. മഴ പെയ്തുകൊണ്ടേ ഇരിക്കുകയായിരുന്നു. പുറത്തുള്ളതിനേക്കാൾ ഏറെ ഉള്ളിൽ.
മനോഹരമായിരിക്കുന്നു
വല്ലാത്തൊരു ചിത്രം.
ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് എന്ത് മഴ ? എന്ത് വെയില്‍ ? ഓടിപ്പോകുന്ന വാഹത്തിലേക്ക് പായിക്കുന്ന ആ കണ്ണുകള്‍ ..
മനോഹരമായിരിക്കുന്നു. ഒരു നല്ല ആർട്ട് ഫിലിം കണ്ട ഫീലിങ്ങ്
thakarthu!
ho!
മഴത്തിണ്ണ ഒന്നല്ല, ഒരൊന്നൊന്നര...!
♫ ♫..മഴമീട്ടും ശ്രുതി കേട്ടും
മൊഴികള്‍ കാതോര്‍ത്തും
ഒരു തൂവല്‍ ചിറകിന്‍മേല്‍ പനിനീര്‍കറ്റേറ്റും
അകലത്തേ ആകാശം തിരയുകയണൊ നീ? ♫ ♫
വാഹ്!! സെറീനാ..
എന്തൊക്കെയോ ഫീൽ ചെയ്യുന്ന നല്ലൊരു ഫ്രേയിം..
ആശംസകൾ..
ചിത്രവും അടിക്കുറിപ്പും നന്നായി...ആശംസകള്‍.....
really ..nostalgic...
കലക്കന്‍...
ഹൈ ടെക് സിറ്റികളിലെക്കും പണക്കാരന്റെ ഡൈനിങ്ങ് റൂമുകളിലേക്കും വഴി മാറിപ്പോകാതെ ഇനിയും ക്യാമറ സാധാരണക്കാരന്റെ ഇടയിലേക്ക് തിരിച്ചു വെക്കുക.നല്ല ചിത്രം.അടിക്കുറിപ്പും നന്നായിട്ടുണ്ട്.ആശംസകള്‍.
തിരികെ വരുമ്പോള്‍ കണ്ടു,
മഴയിലേയ്ക്കയാള്‍ കുടയില്ലാതെ
ഇറങ്ങി നടക്കുന്നു,
നനയുന്നുന്ടെന്ന ഭാവമേയില്ലാതെ.
അല്ലെങ്കില്‍ ഒരു പക്ഷെ
മഴ പെയ്തിട്ടേ ഇല്ലായിരിയ്ക്കാം!
ആ ചിത്രവും ഈ വരികളും...
വളരെ നന്നായിട്ടുണ്ട്...*
:)
കലക്കി സെറീനേച്ചി...ഹരീഷേട്ടൻ പറഞ്ഞ പോലെ എന്തൊക്കെയോ എവിടെയൊക്കെയോ കൊണ്ടു....
വാര്‍ന്ന് പോവുമ്പൊ തോര്‍ച്ചയിലിനിയെന്ത്. എത്ര മഴയേറ്റാലാവും നീയൊന്ന് നനയുക. :(
അല്ലെങ്കില്‍ , മഴ പെയ്യുന്നത് അയാള്‍ അറിഞ്ഞില്ലയിരിക്കാം ,,,
ജീവിതത്തിണ്ണയില്‍..
നന്നായി
ഹൃദയത്തിലേയ്ക്കു പെയ്ത മഴ !
അതി മനോഹരം.
എന്താ ഒരു ഫീല്‍ ..നന്നായിട്ടുണ്ട്. ചിത്രത്തിനെ മനസ്സില്‍ പതിപ്പിക്കുന്ന വരികളും
nicely captured..aa tint ishtappettu
നിറം മങ്ങിയ ജീവിതം പോലെ ഒരു ചിത്രം
നല്ല വരികളും
സെറീനേച്ചി,
എത്ര നല്ല ചിത്രം!
അതിലുപരി ഹ്യദ്യമായ ആ വരികൾ!
മനോഹരം!
ശരിയാണു.. ഉപേക്ഷിക്കപ്പെട്ടവർക്കെന്തു നനയൽ, ഒരുപക്ഷെ മഴയേ പെയ്തിട്ടില്ലായിരിക്കാം!
ഉള്ളിൽ തിളച്ചു വേവുന്നവന്റെ
പുറമെങ്ങനെ നനയും
ആവിയാക്കി കളഞില്ലേ
ഇത്തിരി പോലം നനവിനേയും
ചിത്രത്തിനു ഒരു നനവ്
വരികൾ എന്നെ നനക്കുന്നു
മുഖത്തുള്ള നിസ്സംഗതാ ഭാവത്തിനുള്ളീൽ ഈ കുട്ടി എന്താപ്പാ ഈ കാട്ടുന്നത്, എന്റെ പോട്ടം പിടിക്യാ ? എന്നൊരു ചോദ്യം കൂടി ഉണ്ടെന്ന് തോന്നുന്നു.
മഴയുടെ നനുപ്പിൽ പക്ഷേ ചിന്തകൾക്ക്....
ഒറ്റക്കിരിക്കാൻ
ഓരോന്നോർത്തിരിക്കാൻ
ഒത്തിരി
സുഖായിരിക്കല്ലേ
നൊമ്പരപ്പെടുത്തുന്ന ചിത്രവും വരികളും ...വളരെ നന്നായിട്ടുണ്ട്
മഴയോ വെയിലോ?
സറീനാ യാത്രുഷ്ചികമായി വന്നുപെട്ടതാണു.ഈ ചിത്രത്തിൽനിന്നു കണ്ണെടുക്കാൻ കഴിയുന്നില്ല;ഈയൊരൊറ്റചിത്രം മനസ്സിനെ ഒരു നൂറായിരം ഓർമകളിലേക്കു കൂട്ടിക്കൊന്ടു പോകുന്നു.
ഭാവുകങ്ങൾ
ഏതു സങ്കടക്കടലിലേക്കാണ് നീ പെയ്തു വീഴുന്നത്, മഴയേ! വരുന്നതും പോകുന്നതും ഞാനറിയുമോ എന്ന്...
വരണ്ടു പോയ നെഞ്ചിലേക്ക്,
ഒരു തുള്ളി പോലും പെയ്തിട്ടുണ്ടാവില്ല...
നല്ല ചിത്രം സെറീന
ഇത്രയും പേര്‍ ആ മഴയിലെ വെയില്‍ കണ്ടെന്നു
പറയാന്‍ ഇനി ഞാനയാളെ കാണുമോ!!
എല്ലാരോടും നന്ദി, സ്നേഹം.
ഒരൊന്നൊന്നര ചിത്രം തന്നെ... അങ്ങ് മുഖത്തേക്ക് കയറിവന്നപോലെ...
മഴ വന്നു തുറക്കുന്നു
വെയില്‍ ചാരിയ ജാലകം,
കുടയെടുക്കാതെ പോയാലും നനയില്ല,
എനിക്ക് നിന്‍റെ വീടറിയുമല്ലോ
എന്നോരോര്‍മ്മ തളിര്‍ക്കുന്നു
(മുന്‍ പോസ്റ്റില്‍ നിന്നും)
ഈ ആളും പ്രണയത്തില്ലായിരുനോ
അതൊ പൊള്ളുന്ന കഷ്ടപ്പാടോ
നന്നായിരിക്കുന്നു രണ്ടും
നനഞ്ഞ പാതകള്‍ക്ക് അയാള്‍ അന്യനായിരുന്നു...മഴയത്ത് കയറിയിരുന്ന പീടികത്തിണ്ണ, മഴതോര്‍ന്നാല്‍ അന്യമാവുമെന്നറിഞ്ഞിട്ടും, അകംനൊന്ത്‍ പെയ്യുന്ന പെരുമഴയില്‍
അയാളിരുന്നു - മഴ തോരുന്നതും കാത്ത്....
സെറീനേച്ചീ...കാണാതെ പോകുന്ന കാഴ്ചകള്‍ കാണട്ടെ ഇനിയും!
നന്നായിരിക്കുന്നു ചേച്ചീ...
East Man Colored :)
a classic touch. good one :)_
Post a Comment