കല്ലുറവ
അരഞ്ഞരഞ്ഞു തീരുമ്പോഴാണ് മിനുസങ്ങളിലേയ്ക്കു പാകപ്പെടുക
അരികുകള്‍ പോലും മൂര്‍ച്ചയായിരുന്ന കല്ലിന്‍റെ പ്രാചീനതയില്‍ നിന്നും
നടുക് കുഴിഞ്ഞൊരു അരകല്ലാകുമ്പോള്‍, അടുക്കളപ്പുറത്ത്
എനിയ്ക്ക് കാണാം കണ്ണാടിയില്‍ സ്വയം എന്ന പോലെ ഒരുവളെ,
എണ്ണ കിനിയുമെന്നു തോന്നും വിധം തേഞ്ഞു മിനുത്ത വിരലുകളെ.
അവള്‍ തൊടുമ്പോള്‍ മാത്രം എനിയ്ക്ക് കേള്‍ക്കാം
പണ്ടെങ്ങോ അരികിലൂടെ ജലമൊഴുകിയ അതേ സ്വരം.
(ഇത് നന്ദയ്ക്കും ലേഖയ്ക്കും, ജലം പോലെ തൊട്ട സ്നേഹങ്ങള്‍ക്ക്)
59 comments:
ഒന്നും എഴുതാന്‍ വരുന്നില്ല സെറീന. കണ്ണു നിറയുന്നൂ, സന്തോഷത്താലാവണം.
സ്നേഹം,
നന്ദ.
..ജലം പോലെ തൊട്ട സ്നേഹങ്ങള്‍ക്ക്..
ഹോ ഗ്രേറ്റ്..
എണ്ണ കിനിയുമെന്നു തോന്നും വിധം തേഞ്ഞു മിനുത്ത വിരലുകളെ.
ishdappettu
നന്നായിട്ടുണ്ട്..ആശംസകള്‍...
അരഞ്ഞു തീരാന്‍ വിധിക്കപ്പെട്ടത്..
സെറീനാ..,പരിചിതമായോരോന്നിനും പിറകില്‍ ഇങ്ങനെയൊരു സ്നേഹത്തിന്റെയുറവ തുളുമ്പുന്നത് കാട്ടിത്തരുമ്പോള്‍ എനിക്കൊന്നും പറയാന്‍ പറ്റുന്നേയില്ല.വരികളോരോന്നും മനസ്സോടു ചേര്‍ത്തു വെയ്ക്കുന്നു...
അരഞ്ഞരഞ്ഞു തീരുമ്പോഴാണ് മിനുസങ്ങളിലേയ്ക്കു പാകപ്പെടുക..
നിറഞ്ഞമനസ്സോടെ വരികളെല്ലാം കൂടെ കൊണ്ടുപോകുന്നു..ആ ചിത്രവും.
ചിത്രം നന്നായി....
Great..
so touching..
ഹോ അപാരം. ശരിക്കും നോസ്റ്റാള്ജിക്‍്
m m m m m m.....ushaaaaaar
കണ്ണു നിറഞ്ഞേയുള്ളൂ നന്ദേ? ഞാന്‍ വിങ്ങിക്കരഞ്ഞു.
ചിത്രമാണോ വരികളാണോ കൂടുതല്‍ ഗംഭീരമെന്നു പറയാന്‍ വിഷമം.
ഒറ്റമഴ പെയ്യുന്നു !
( ഒരു കമന്റിനും പിടിതരാതെ വഴുക്കുന്നുണ്ട് ഈ പടം)
:) പതിവുപോലെ വന്നു..കണ്ടു..തൊട്ടു.
ഹൊ!
കാസർകോഡോ കണ്ണൂരോ മറ്റോ ആണോ വീട്?
ഒരു ദിവസം
അവളുടെ ഒറ്റതൊടലിൽ
പൊടിഞ്ഞ്
അലിഞ്ഞലിഞ്ഞില്ലാതാകും....
വർണ്ണിക്കാൻ വാക്കുകളില്ല നന്നായിരിക്കുന്നു
അരികില്‍ ശരിക്കും ജലമര്‍മരം.
ആ ചിത്രം മറ്റൊരു കവിതയാവുന്നു.
പൊടിഞ്ഞു വീണ മുനപ്പുകൾക്കിടയിൽ
മുഴുവൻ പൊടിയാതൊരു വാക്കിൻ ബാക്കി?
ഇല്ല... ഒന്നും പറയാനില്ല...
നിറഞ്ഞ മിനുമിനുപ്പു മാത്രം!!!!
തേങ്ങാചമ്മന്തി ഓര്‍ മ്മ വന്നു....എത്ര നാളായി കഴിച്ചിട്ട്...
എനിക്ക് കുശുമ്പ് തോന്നുന്നു , ലേഖയോടും നന്ദ യോടും , സത്യം സെറീന
സ്നേഹം പകരുന്ന വരികൾ അതിനു ചേർന്ന ചിത്രവും.
തുളസിക്ക് ഈ പരിപാടി ഉണ്ട്. ചിത്രത്തെ വെറുതേ അങ്ങ് കണ്ട് പോകാൻ സമ്മതിക്കില്ല. എഴുത്ത് കൊണ്ട് കാഴ്ചക്കാരന്റെ കഴുത്ത് പിടിച്ച് ഞെക്കിക്കളയും.. ശ്വാസം മുട്ടിക്കും..
സല്യൂട്ട്.
നന്നായിട്ടുണ്ട്
സെറീനേച്ചി...ചിത്രം കണ്ട് പറയാൻ വന്നതൊക്കെ വരികൾ വായിച്ചപ്പോ തൊണ്ടയിൽ എവിടെയോ കുരുങ്ങി...
നന്ദയുടെ കവിത കഴിഞ്ഞ ദിവസം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ഒരുപാടൊരുപാട് പറയുന്നുണ്ടീപ്പടം. :)
ഒറ്റ ക്ലിക്കില്‍ ഒരു പെണ്ണിന്റെ നീണ്ടകഥ!
കല്ലിന്‍ കറുപ്പിലേയ്ക്ക് ആരുടേയോ കനിവിന്‍ നിലാവാണ് ഒഴുകിപ്പരക്കുന്നല്ലോ?
അവള്‍ തൊടുമ്പോള്‍ മാത്രം എനിയ്ക്ക് കേള്‍ക്കാം
പണ്ടെങ്ങോ അരികിലൂടെ ജലമൊഴുകിയ അതേ സ്വരം...
:)
ഒന്നും പറയുന്നില്ല. പറയാനായി ഒരു വാക്കും വരുന്നില്ല..:)
ലേഖയൊടും നന്ദയോടും അസൂയ തോന്നുന്നു... സത്യം
.....
ശരിക്കും നിങ്ങളുടെ വരികള്‍ക്ക് ഒരു മാന്ത്രികതയുണ്ട്.....കണ്ടു പഴകിയതിന്റെയെല്ലാം കാണാത്ത ഇടങ്ങളിലേക്ക് അതു കൊണ്ട് പൊകും...നന്ദി....
നന്ദേടേം ലേഖേടേം ബ്ലോഗൊക്കെ ഏതാ? കാണിച്ചേരോ?
@ഇഞ്ചി
http://nirvachanam.blogspot.com/ ഇത് നന്ദയുടെ
http://mazhakkaazhchakal.blogspot.com/ ഇത് ലേഖയുടെ..
aaha! beautiful!
Salute for both creations :)
good..good really good
സെറീന വളരെ നല്ല വരികള്‍ (എന്നു പറയേണ്ടതില്ലല്ലോ)... ചിത്രം അത്രത്തോളം നന്നായി എന്നുതോന്നിയില്ല. ഒരല്പം പ്രകാശക്കുറവ് തോന്നുന്നു.
നല്ല വരികള്‍...
പറത്തിന്റെ ഫീല്‍ ഇഷ്ടമായി
ഇവിടെ,ഈ ബ്ലോഗിൽ മാത്രം,എഴുതിയ കമന്റുകൾ വീണ്ടും വീണ്ടും മായ്ച്ചുമെഴുതിയും സമയം കളയാമെന്നല്ലാതെ,ഒന്നും തീർച്ചപ്പെടുത്തി എഴുതാൻ കഴിയുന്നില്ല.
പോട്ടെ.
മഴപോലെയുള്ള വരികള്‍
മനോഹരമായ ആശയം....
ചിത്രം നന്നായിട്ടുണ്ട്.വരികൾ അതിലേറെ നന്നായിട്ടുണ്ട്.
വാക്കിന്റെ പൂക്കള്‍...!!! congrats :)
അനാമി പറഞ്ഞതു തന്നെ ഞാനും പറയുന്നു "ശരിക്കും നിങ്ങളുടെ വരികള്‍ക്ക് ഒരു മാന്ത്രികതയുണ്ട്"
പത്ത് നാല്പത് കമന്റും കടന്ന് താഴെച്ചെന്ന് ഓൾഡർ പോസ്റ്റ് തപ്പി വീണ്ടും കമന്റുകൾ കടന്ന് ഓൾഡർ പോസ്റ്റ് തപ്പി..വീണ്ടും..
സ്ക്രോൾ ബട്ടൺ കണ്ടു പിടിച്ച മഹാനുഭാവനു പ്രണാമം.
:)
.ഫോട്ടൊ മനോഹരം!!!
ഫോട്ടോയേക്കാള്‍ അതിന്റെ അടിക്കുറിപ്പ്...
Nashttapedunna innalekal...!
Manoharam, Ashamsakal...!!!
really nice shot... nice nostalgic feel and magical words...
മിനുസം മാറ്റി വീണ്ടും വസൂരിക്കല വീഴ്ത്താന്‍ കല്ലുകൊത്തികള്‍ ഇപ്പോഴുമുണ്ട് :)
കവിതയൊന്നും ഏശാത്ത മട്ടിലായിപ്പൊയോ മനസ്സെന്നു തോന്നാറുണ്ട് ചിലപ്പോള്‍.but this poem comes in as a reset or an interrupt to wake up the processor back into action. so great is its impact! thank you very much.congrats!
ബ്ലോഗനയില്‍ കണ്ടു.
ഒരുപാട് സന്തോഷം തോന്നി.
അഭിനന്ദനങ്ങള്‍.
kallurava vayichu.
the poem was really touching. words are inadequatew to express ny feelings. thanks
Read your post in Mathrubhumi aazhchapathippu !
Nannayittund ..Congratulations !
kollam
ente ramdascherthala.blogspt.com nokkumo?
nice poem.
കല്ലുറവ ബ്ലോഗനയില്‍ കണ്ടു. ഒരുപാട് സന്തോഷമായി. അഭിനന്ദനങ്ങള്‍ :)
Post a Comment