Wednesday, August 5, 2009

മഴത്തിണ്ണ-രണ്ട്


പതിവ് വഴിയില്‍ പലയിടങ്ങളിലായി
മാറി മാറി കാണുന്നൊരാള്‍,
എത്ര കാലമായിട്ടുണ്ടാവും മഴയ്ക്കും
വെയിലിനുമിങ്ങനെ കുടശീല തുന്നുന്നു,
മരച്ചോട്ടിലും കുട മറവുകളിലുമിരുന്ന്
പല ജീവിതങ്ങള്‍ക്ക് തണലും തോര്‍ച്ചയുമാകുന്നു

20 comments:

സെറീന August 5, 2009 at 7:54 PM  

കടകള്‍ തുറക്കുംവരെയേ ഉള്ളൂ ഈ ഇടം,
അത് കഴിഞ്ഞാല്‍ മറ്റെവിടെയോ..

ഹരീഷ് തൊടുപുഴ August 5, 2009 at 8:04 PM  

ചെരിപ്പുകുത്തിയായ വൃദ്ധൻ!!

ആദ്യത്തോളം ഫീൽ തരുന്നില്ല..

ചാണക്യന്‍ August 5, 2009 at 8:58 PM  

ചിത്രം നന്നായി...

Unknown August 5, 2009 at 9:31 PM  

നല്ല പടം

അനിലൻ August 5, 2009 at 9:34 PM  

തുറന്ന വാതിലിനേക്കാള്‍ അടഞ്ഞതാണഭയം പലപ്പൊഴും!

നീ എവിടെനിന്നാണ്‌ ഈ മുഖങ്ങള്‍ ശേഖരിക്കുന്നത്?

കാസിം തങ്ങള്‍ August 5, 2009 at 9:57 PM  

കുടകള്‍ക്ക് വേണ്ടി ഒരു ജീവിതം!

son of dust August 5, 2009 at 11:14 PM  

ഈ വൃദ്ധനുവേണ്ടീ എന്നും മഴപെയ്യട്ടെ, മഴകൊണ്ട് അയാൾ ജീവിതം തുന്നട്ടെ.
ആ ക്യാമറക്കുള്ളിൽ എത്ര ജീവിതങ്ങളുണ്ട്. അഴിച്ചു വിട്ടേക്കണം അവയെ...

Pongummoodan August 6, 2009 at 1:54 AM  

മനോഹരം.
ആദ്യചിത്രം അതിമനോഹരം.

കുഞ്ഞായി | kunjai August 6, 2009 at 2:45 AM  

‘കുടരിപ്പയറുകാരന്‍’ :)

ശ്രീഇടമൺ August 6, 2009 at 3:32 AM  

നന്നായിട്ടുണ്ട്...ഈ
"മഴത്തിണ്ണ-രണ്ട്"...
:)

nandakumar August 6, 2009 at 5:12 AM  

അത്രക്കു നന്നായോ? ആദ്യ ചിത്രത്തോളം ഫീല്‍ തന്നില്ല.

Unknown August 6, 2009 at 5:33 AM  

എന്തോ ഇത് കണ്ടപ്പോള്‍ അനിലന്റെ ഭൂമിയിലെ അടയാളങ്ങള്‍ ഓര്‍മ വന്നു

ഇങ്ങനേയും ജീവിതങ്ങല്‍ ഉണ്ടെന്ന് ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കുക
നന്ദി

അനില്‍@ബ്ലോഗ് // anil August 6, 2009 at 8:21 AM  

മഴ , സീ‍നിലില്ലാത്ത കഥാപാത്രമാണോ?
:)

Anil cheleri kumaran August 6, 2009 at 9:10 AM  

മനോഹരം.!

Vellayani Vijayan/വെള്ളായണിവിജയന്‍ August 6, 2009 at 5:43 PM  

നന്നായിട്ടുണ്ട്.
ആശംസകള്‍..............

Appu Adyakshari August 7, 2009 at 1:17 AM  

ഹരീഷ് പറഞ്ഞതു ശരിയാണ്. മഴത്തിണ്ണ ഒന്നിനോളം ഒരു ഫീല്‍ ഇതിലില്ല. എങ്കിലും ചിത്രം നന്ന്

യാരിദ്‌|~|Yarid August 7, 2009 at 2:06 AM  

ഹ്മ്മ്മ്..

രാമചന്ദ്രൻ വെട്ടിക്കാട്ട് August 7, 2009 at 8:27 AM  

പ്രത്യാശയുടെ ചിരി..

സെറീന August 8, 2009 at 7:56 AM  

അഭിപ്രായങ്ങള്‍ക്ക്
വിമര്‍ശനങ്ങള്‍ക്ക്
സന്ദര്‍ശനങ്ങള്‍ക്ക്‌
നിറയെ സന്തോഷം.

എം പി.ഹാഷിം August 8, 2009 at 2:06 PM  

munbatholam vannilla ......enkilum nannaayi

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP