Friday, March 12, 2010

ഫ്രെയിമില്‍ ഇല്ലാത്തത്.ചില വൈകുന്നേരങ്ങളില്‍ വെറുതെ ജാലക കാഴ്ച്ചയില്‍
തെളിയുന്ന തെരുവ്, അപ്പോഴെല്ലാം പതിവായി കാണാറുണ്ട്‌,
മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിനു പുറത്തു
കൈവിരലുകള്‍ തിരിച്ചും മറിച്ചും നോക്കി നോക്കി
മണിക്കൂറുകളോളം നില്‍ക്കുന്നോരാള്‍.
കുട്ടിക്കാലത്ത് വീട്ടു മുറ്റത്ത്‌ വന്നു നിന്ന് വെള്ളം എന്ന് ആംഗ്യം
കാട്ടുമ്പോഴൊക്കെ പേടിച്ചോടിയതിനും അകാരണമായി
വെറുത്തതിനും പകരം പലവട്ടം ചിരിക്കാന്‍ നോക്കിയിട്ടുണ്ട്.
പക്ഷെ,അപസ്മാരത്തിന്റെ ചിതറലുകളില്‍ ഒരിക്കല്‍ മാത്രമേ
നിസ്സംഗത അല്ലാത്തൊരു ഭാവം ആ മുഖത്ത് ഞാന്‍ കണ്ടുള്ളൂ.
എന്തിനെന്നറിയാതെ കുറേ ചിത്രങ്ങള്‍ എടുത്തു വെച്ചു.
ഫ്രെയിമില്‍ ഇല്ലാത്ത ആരുടെയോ വരവോ കാലൊച്ചയോ
ഉള്ള ഈ ചിത്രം ബ്ലോഗിനെന്നു മനസില്‍ കുറിച്ചു.
തലക്കെട്ടെഴുതി മാറ്റി വെച്ച ആ രാത്രി പുലര്‍ന്നത്
ഈ ജീവിതത്തിന്‍റെ അസ്തമയത്തിലേയ്ക്ക്!
മയ്യത്ത് കണ്ടിറങ്ങുമ്പോള്‍ തോന്നി മരണം കൊത്തി വെച്ച
ഒരു തണുത്ത ചിരിയുണ്ടോ ആ മുഖത്ത്?

യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും.

37 comments:

ഒരു നുറുങ്ങ് March 12, 2010 at 11:56 PM  

ജീവിതം,അതൊഴുകുന്നു..അനുസ്വ്യൂതം..എങ്ങോട്ടാ
ഈ യാത്ര..അറിഞ്ഞൂടാ......
“യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ചിലപ്പോഴൊക്കെ ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും“

നൊമാദ് | ans March 13, 2010 at 12:49 AM  

What shall I say to you? What can I say Better than silence is?

۞ ജിനു J I N U ജിനു ۞ March 13, 2010 at 12:50 AM  

“യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ചിലപ്പോഴൊക്കെ ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും“

March 13, 2010 02:19 PM

Ranjith chemmad March 13, 2010 at 1:04 AM  

യാദൃശ്ചികതകളുടെ ഘോഷയാത്ര....

വിനയന്‍ March 13, 2010 at 1:13 AM  

പറയാതെ അറിയാതെ കടന്നു പോകുന്നു പലരും
സ്വപ്നത്തിൽ വന്നു പറയുന്നു യാത്രയാകുന്നു...
ഉണരുമ്പോൾ അഗർബത്തികൾ എരിയുന്നു
എങ്ങു നിന്നോ ഉള്ള തേങ്ങലുകൾ

“യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ചിലപ്പോഴൊക്കെ ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും“

punyalan.net March 13, 2010 at 2:39 AM  

what you have in your mind is not in the frame, but beyond!! Elegy on a death of a stranger! micro feelings are surely turns Macro! once again death, a novel subject but inavitable!

hAnLLaLaTh March 13, 2010 at 3:15 AM  

ഒരു ജീവിതമപ്പാടെ
ഒരു ഫ്രെയിമിലൊതുക്കിയെന്ന് പറയുമ്പോള്‍
ആ ഫ്രെയിമില്‍ നമ്മെ നോക്കിച്ചിരിക്കുന്ന വേദനത്താളുകളെ കണ്ടില്ലെന്ന് നടിക്കാനാവാതെ
നിസ്സംഗതയുടെയും, തിരക്കിന്റെമിടയില്‍
ഒളിപ്പിച്ചൊരു കണ്ണുനീര്‍ക്കണം
കാഴ്ചക്കാരനെക്കണ്ട്
പതുക്കെ വിരല്‍കൊണ്ട് തന്നെത്തന്നെ തുടയ്ക്കുന്നു...പകരം വെക്കാനില്ല്ലാത്തത് കൊണ്ടെന്നെ എപ്പോഴും അസൂയപ്പെടുത്തുന്ന ഈ ചിത്രബ്ലോഗ് ഞാനെന്റെ മനസ്സിലെന്നേ ചില്ലിട്ട് വെച്ചിരിക്കുന്നു...നന്ദി...

Rare Rose March 13, 2010 at 5:00 AM  

യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും...
എത്ര സത്യം..കൂടുതലെന്തു പറയാനാണു ഫ്രെയിമിനപ്പുറത്തേക്കും കടക്കുന്ന ജീവിതത്തിന്റെ കാഴ്ചകള്‍ കാണുമ്പോള്‍‍..

നിലാവര്‍ നിസ March 13, 2010 at 5:25 AM  

സറീനയുടെ മറൊരു മികച്ച കവിത..
അവസാനത്തെ വരി ഒരു പ്രതിഭയ്ക്ക് മാത്രം എഴുതാന്‍ സാധിക്കുന്നത്..

പ്രശാന്ത് കളത്തില്‍ March 13, 2010 at 5:26 AM  

മയ്യത്ത് കണ്ടിറങ്ങുമ്പോള്‍ തോന്നി മരണം കൊത്തി വെച്ച
ഒരു തണുത്ത ചിരിയുണ്ടോ ആ മുഖത്ത്?

ഉണ്ടാവണം, ഉണ്ടാവും.

son of dust March 13, 2010 at 7:32 AM  

ഫ്രെയിമില്‍ ഇല്ലാത്ത ആരുടെയോ വരവോ കാലൊച്ചയോ

ഫ്രയിമിനു ഉൾകൊള്ളാനാവാത്തവന്റെ വരവോ കാലൊച്ചക്കോ വേണ്ടി കാത്തിരിക്കായിരുന്നോ അയാൾ.. ആ വെറും കാത്തിരിപ്പാണോ ഒരു മുഴു ജന്മം...

****
ആതമം:- എന്തോ ചിത്രവും വരിയൌം വായിച്ചപ്പോൾ എന്തോ അറിയാതെ ദൈവത്തിനു സ്തുതിച്ചു പോയി..:(
ഒരാളുടെ ദൈന്യതയിൽ നിന്ന് ആതമ സന്തോഷങ്ങളെ തിരിച്ചറിയുന്നത് അടിതട്ടിൽ ഉറഞ്ഞു പോയ അഹംഭാവമായിരിക്കുമോ?

ഉപാസന || Upasana March 13, 2010 at 9:18 AM  

അടിക്കുറിപ്പുകളായി എഴുതിയ വരികളാണ് കൂടുതല്‍ ആകര്‍ഷിച്ചത്. പടം എന്നാലേ പൂര്‍ണമാകുന്നുള്ളൂ എന്നുതോന്നി.

ജീവിതം യാദൃശ്ചികതകളുടെ ഘോഷയാത്ര മാത്രമല്ല സുഹൃത്തേ, യാദൃശ്ചികതകള്‍ സമ്മാനിക്കുന്ന നൊമ്പരങ്ങളുടേതു കൂടിയാണ്.
:-)
ഉപാസന

ഓഫ് : ഇവിടെ ആദ്യമാണ്. ഇനിയുമെത്താമെന്നു കരുതുന്നു

junaith March 13, 2010 at 3:14 PM  

:-((

Mayoora March 13, 2010 at 4:20 PM  

മറ്റൊരു വെറും തെരുവ്...

Melethil March 13, 2010 at 7:46 PM  

Brilliant caption!

mariam March 13, 2010 at 9:33 PM  

നന്നായിട്ടുണ്ട്. വരികള്‍ പടത്തിനു വേറൊരാഴം കൊടുത്തിരിക്കുന്നു.

ഓടിനു മുകളില്‍ കാണുന്ന റ്റെലിഫോണ്‍ വയറിലൂടെ തൂങ്ങിയിറങ്ങിയല്ല മരണം വരുന്നതെന്നുറപ്പാണെങ്കില്‍ അത് ക്രോപ് ചെയ്തു കളഞ്ഞാല്‍ പടം കുറച്ചു കൂടെ ഭംഗിയായേനേ എന്നു തോന്നി. :-)

-മറിയം-

സനാതനൻ | sanathanan March 13, 2010 at 9:37 PM  

യാദൃശ്ചികളുടെ ഒരു ഘോഷയാത്രയാണു ജീവിതം
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും...

ജീവിതം ഒഴിഞ്ഞുപോകുന്ന ഈ ചെരിഞ്ഞ ഫ്രെയിം അതിൽ കുത്തിനിർത്തിയപോലെ കൂർത്ത വരി. ഗ്രേറ്റ്

പകല്‍കിനാവന്‍ | daYdreaMer March 13, 2010 at 10:54 PM  

പകരം വെക്കാനില്ലാത്തത് !! നമിച്ചു.

അനിലന്‍ March 14, 2010 at 12:36 AM  
This comment has been removed by the author.
നസീര്‍ കടിക്കാട്‌ March 14, 2010 at 3:57 AM  
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan March 14, 2010 at 5:33 AM  

ഒരു തുള്ളി കണ്ണുനീര്‍!

നസീര്‍ കടിക്കാട്‌ March 14, 2010 at 6:54 AM  

വൈകുന്നേരം
ഒരു ഫ്രെയിമിലും ഒതുങ്ങിക്കിട്ടില്ല
അതുകൊണ്ടാവാം വൈകുന്നേരങ്ങളില്‍
ആളുകള്‍ കൈയും കാലും വീശി നടക്കാനിറങ്ങുന്നത്

നടക്കാനറിയാത്തവര്‍
ഫ്രെയിമിലില്ലാത്ത ചിത്രങ്ങളെടുത്ത്
അപസ്മാരപ്പെട്ടുകൊണ്ടേയിരിക്കും

എന്റെ കൈയില്‍ താക്കോല്‍കൂട്ടമില്ല
ഞാനിങ്ങനെ നോക്കി നില്‍ക്കുന്നു,
ഈ ചിത്രം
അപസ്മരണ എന്ന് പേരിടുന്നു

Sarin March 14, 2010 at 9:43 AM  

simply superb.A photo tells story or something beyond that.love the color tone used for this photo.

പാലക്കുഴി March 15, 2010 at 1:16 AM  

എത്താൻ താമസിച്ചു.... ജീവിത്തിന്റെ ചൂടുള്ള ഒരുഫൊട്ടോ . അടികുറിപ്പു പോലേ നല്ലവരികളും. ശരിക്കും ഒന്നു വേദനിച്ചു.

pls visit http://palakkuzhi.blogspot.com/2010/03/blog-post_7737.html

നന്ദകുമാര്‍ March 15, 2010 at 1:46 AM  

മരണം ചൂഴ്ന്നു നില്‍ക്കുന്ന നിശ്ശബ്ദതയുണ്ടീ ചിത്രത്തിനു.

pavamsajin March 15, 2010 at 3:35 AM  

priya sereena,
keep clicking.
ishtam
sajin

mashithand March 15, 2010 at 8:42 AM  
This comment has been removed by the author.
സ്മിത്ത്‌ March 15, 2010 at 8:49 AM  

പുതിയ മുഖങ്ങളായിരുന്നു,ചുറ്റും.
പുതിയ കാഴ്ചകള്‍
പുതിയ അറിവുകള്‍
ആരുടെയൊക്കെയോ,ബ്ലോഗുകളിലൂടെ
അറിയാത്ത ആരുടെയോക്കെയ്യോ
ബ്ലോഗുകളീല്‍...
അങ്ങിനെ എത്തിപെട്ടതാണിവിടെ..
കിട്ടിയത്‌
ചുട്ടു പ്ഴുപ്പിച നാരായം കൊണ്ടു,
ഹ്രുദയത്തിനു മീതെ ഒരു നീട്ടിവര,പൊള്ളിക്കുന്ന
രണ്ടു വരിയും...

സ്മിത്ത്‌ March 15, 2010 at 8:49 AM  
This comment has been removed by the author.
Rishi March 15, 2010 at 10:57 PM  

അടിക്കുറിപ്പ് ഫോട്ടോയുടെ അര്‍ഥം പൂര്‍ണമാക്കുന്നു. വളരെ നന്നായി.

madhupal March 17, 2010 at 7:19 PM  

manushyane kurich vevalaathippetunnavar illaathaavunna orukaalathth manass kaanunnavarundaavunnathukondaanu ithrayenkilum aaswaasaththode kazhiyunnath

madhupal March 17, 2010 at 7:20 PM  

foto and words are great.....

k.madhavikutty March 18, 2010 at 10:30 AM  

raman oru true artist

സോണ ജി March 20, 2010 at 12:21 AM  

aparam..

:(

ചേച്ചിപ്പെണ്ണ് March 30, 2010 at 9:30 PM  

യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും...

Anonymous April 11, 2010 at 10:17 AM  
This comment has been removed by a blog administrator.
Tamarind~ July 9, 2010 at 10:12 AM  

How intense..!? I have no words!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP