Thursday, March 4, 2010

വാക്കില്ലാതെ


ഉറഞ്ഞു പോയ കൃഷ്ണ മണികളില്‍ നിന്നും
ഇറങ്ങി വന്ന കടല്‍ ഹിമക്കട്ടയാവുന്നു,
ഒടുവിലെ വാക്കിലേയ്ക്ക് പിളരുമ്പോള്‍ അറിയുന്നു,
മരണത്തോളം ആഴമുള്ള ചില നിലവിളികളുണ്ട്
നിശബ്ദത കൊണ്ടു മാത്രം ധ്വനിപ്പിക്കാനാവുന്നത്.

55 comments:

കുഞ്ചുമ്മാന്‍ March 4, 2010 at 1:00 PM  

ഗംഭീരം....

ടോംസ്‌ March 4, 2010 at 5:15 PM  

ചിത്രം മനോഹരം .. കവിത അതിലേറെ മനോഹരം
ചിത്രത്തിന് ചേര്‍ന്ന കവിത !!

നൊമാദ് | ans March 4, 2010 at 8:19 PM  

haunts!

ആഗ്നേയ March 4, 2010 at 8:48 PM  

എങ്ങോ വായിച്ചതിവിടെയിടുന്നു..
വേനല്‍
വെറുക്കുന്ന ജലത്തെ
ശിശിരത്തിന്റെ
മടിയിലുപേക്ഷിച്ച്‌ പോയ
കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...

siva // ശിവ March 4, 2010 at 9:45 PM  

ക്യാമറ പകര്‍ത്തുന്ന പലതിനെയും നല്ല ചിത്രങ്ങളാക്കുന്നത് മനസ്സ് പകര്‍ത്തുന്ന വരികള്‍ കൂടി ചേരുമ്പോഴാണ്. കാഴ്ചക്കാരനോട് എന്തൊ പറയാനൊരുങ്ങുന്ന ചിത്രം!

ഹരീഷ് തൊടുപുഴ March 4, 2010 at 10:01 PM  

ചെമ്പല്ലി..!!!

മാറുന്ന മലയാളി March 4, 2010 at 11:12 PM  

ഇത് വായിക്കുന്നവരുടെയും അവസ്ഥ അത് തന്നെയാകും....വാക്കില്ലാതെ....

രാമൊഴി March 4, 2010 at 11:28 PM  

വാക്കില്ലാതെ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 5, 2010 at 4:07 AM  

തൊണ്ടയില്‍ കുരുങ്ങിയത്..

വിനു March 5, 2010 at 4:59 AM  

നിശബ്ദതയില്‍ ധ്വനിപ്പിക്കുന്ന നിലവിളിയിലൂടെ നീ വീണ്ടും.....

Rare Rose March 5, 2010 at 5:16 AM  

ഹോ..ആ പിളര്‍ന്ന വായിലെ നിലവിളികള്‍ ഇത്ര മേല്‍ വേദനയോടെ വേറാര്‍ക്കു കേള്‍പ്പിക്കാനാവും..

നമതു വാഴ്വ് കാലം March 5, 2010 at 5:25 AM  

സഖാവേ

പകല്‍കിനാവന്‍ | daYdreaMer March 5, 2010 at 7:43 AM  

ഹാ..!

അനില്‍ വേങ്കോട്‌ March 5, 2010 at 7:54 AM  

നീ എന്റെ കവിതകൾ എനിക്കുമുമ്പേ എഴുതുന്നതെന്തുകൊണ്ട്?

Niranjana March 5, 2010 at 7:58 AM  

മരണത്തോളം ആഴമുള്ള ചില നിലവിളികളുണ്ട്
നിശബ്ദത കൊണ്ടു മാത്രം ധ്വനിപ്പിക്കാനാവുന്നത്.


അത് കവിത കൊണ്ട് ധ്വനിപ്പിച്ച്ചുവല്ലോ കൂട്ടുകാരീ..

Jayesh / ജ യേ ഷ് March 5, 2010 at 8:52 AM  

ചങ്കില്‍ തറയ്ക്കുന്ന ചിത്രമായിപ്പോയി..

son of dust March 5, 2010 at 10:04 PM  

ആ വരികൾ വായിക്കുമ്പോൾ വാക്കുകൾ ഉറഞ്ഞു പോവുന്നു.

ഉമ്പാച്ചി March 6, 2010 at 12:02 AM  

nilavilikkukayaanO meenukal

പോലീസ് March 6, 2010 at 12:13 AM  
This comment has been removed by the author.
jalish March 6, 2010 at 12:21 AM  

Very meaningfull Shot .. Speechless .. like ur poem aswell ....

Noushad March 6, 2010 at 12:26 AM  

Bravo :)

ശ്രദ്ധേയന്‍ | shradheyan March 6, 2010 at 1:48 AM  

ഹൊ!

സോണ ജി March 6, 2010 at 1:50 AM  

khedakaram !
varikalil...meeninte nilavilikal...uranju koodunnu....

:(

Sindhu Jose March 6, 2010 at 6:47 AM  

:)
ENTHU PARAYAN...PARAYENDATHOKKEYUM KANMUNNIL KAVITHAYAKUMBOL....

ജാബിര്‍.പി.എടപ്പാള്‍ March 6, 2010 at 8:09 AM  

i hav no words to sayyyyyy
beautyyyy

മഴ March 6, 2010 at 9:32 AM  

എവിടുന്നെല്ലാമോ നിശബ്ദത വന്നു നിറയുന്നു എനിക്കു ചുറ്റും..

Prasanth Iranikulam March 6, 2010 at 10:05 AM  

ദയനീയം...ആ മീനുകളെല്ലാം ആര്‍‌ത്തുകരയുന്നതുപോലെ!

Paachu / പാച്ചു March 6, 2010 at 11:00 PM  

കടലിന്റെ അടിത്തട്ടില്‍ മീന്‍ വീട്ടുകാരോടു യാത്ര പറഞ്ഞു മുക്കുവനെ കാത്തിരിക്കും, ഹൊ ഞാനൊരു നല്ല മുക്കുവന്‍ പോലുമായില്ലല്ലോ - വാന്‍ ഗോഗിന്റെ കൂട്ടുകാര്‍, എഴുതിയത് - മറന്നുപോയി.

punyalan.net March 6, 2010 at 11:06 PM  

Amazing! words as well as the pic!!

mariam March 7, 2010 at 2:06 AM  

വായടച്ചു മരിച്ചവന്‍ ധീരന്‍.
അവനെ വേണം നാരങ്ങാ നീരിറ്റിച്ചു പൊരിച്ചടിക്കാന്‍!

Vinodkumar Thallasseri March 7, 2010 at 9:15 AM  

ചിത്രമാണോ കവിതയാണോ ചങ്കില്‍ തറച്ചത്‌? വേട്ടയാടുന്നതേതായിരിക്കും?

siddhy March 7, 2010 at 9:59 AM  

തിരിച്ചുപോവാൻ തോന്നുന്നില്ല മനസ്സ് എവിടക്കെയോ ഉടക്കിനിൽക്കുന്നു..നല്ല ചിത്രങ്ങൾ..വരികളും മനോഹരം...ആശംസകൾ...

സനാതനൻ | sanathanan March 7, 2010 at 10:57 AM  

വായ്പിളർന്ന് അവർ മരണം വിഴുങ്ങുകയല്ലേ!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 7, 2010 at 8:59 PM  

ഉറഞ്ഞുപോയ ഒടുക്കത്തെ വാക്ക്..

ഗംഭീരം,
വേറിട്ട കാഴ്ച്ച!

അമ്പിളി. March 7, 2010 at 9:24 PM  

Really Great Work

Ajitkumar G March 8, 2010 at 4:30 PM  

very much touching, of course.

അനിലന്‍ March 8, 2010 at 10:45 PM  
This comment has been removed by the author.
സിനു March 9, 2010 at 8:09 AM  

ഫോട്ടോയും വരികളും മനസ്സിനെ വേദനിപ്പിച്ചു.

ലേഖാവിജയ് March 10, 2010 at 3:53 AM  

ചത്തുപോയ മീനിനോട് കൂടെക്കിടക്കുന്ന ഐസ്കട്ടക്കു പോലും അലിവു തോന്നില്ല എന്നു നന്ദനയുടെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്.അന്നു അതു വായിച്ചപ്പോള്‍ ശരിയെന്നു തോന്നി.നിന്റെ വരികള്‍ അതു തിരുത്തുന്നു.അലിവുള്ള കവിതയും പടവും.

ചന്ദ്രകാന്തം March 11, 2010 at 4:25 AM  

കടലും കടല്‍ജീവിതവും ദൈവം കണ്ണടച്ചൊരു നിമിഷത്തില്‍ തണുത്തുറഞ്ഞതാവാം.
:(

vimal March 12, 2010 at 7:51 PM  

great shot....it haunts!!

ഉപാസന || Upasana March 13, 2010 at 9:27 AM  

!!!!

നന്ദകുമാര്‍ March 15, 2010 at 1:43 AM  

ഒടുങ്ങും മുന്‍പേ ഹിമക്കട്ടയാല്‍ ഉറഞ്ഞു പോയ മരണം!!!


കുറേ മണിക്കൂറുകളെങ്കിലും ഈ ചിത്രം എന്റെ മനസ്സിനെ അസ്വസ്ഥമാക്കും.

സ്മിത്ത്‌ March 15, 2010 at 8:56 AM  

ചെകിളയില്‍
വലക്കണ്ണിക്കുരുങ്ഞി
ജലചില്ല് ഭേദിച്ച
മീന്പിടച്ചില്‍

തബ്ശീര്‍ പാലേരി March 15, 2010 at 9:06 AM  

എഴുത്തിന്റെ ഘനം ചിത്രത്താല്‍ ഇല്ലാതാകുന്നുണ്ടൊ?

കാട്ടിപ്പരുത്തി April 6, 2010 at 12:21 AM  

ഇയ്യ് മീനും കൂട്ടാന്‍ സമ്മതിക്കുല ബളേ--

Maddy April 21, 2010 at 5:47 AM  

Haunting!

Just shared it on my Facebook wall with a translation. That reads;

"Salty tears from the fagged eyes Froze.
Last words of the throbbing lips Echoed.
and I know,
Some cries are deeper than Death.
They are heard only in Silence!"


Dono I've done justice to your poem.

• » внαιηα « • May 5, 2010 at 8:37 AM  

വേറിട്ട കാഴ്ച്ച!
നന്നായിട്ടുണ്ട് :)

Tamarind~ July 9, 2010 at 10:14 AM  

It haunts! I looked at those eyes again and again! I heard those last lines echoing within! It haunts, me!!

JALAKAM November 9, 2011 at 8:40 AM  

hai sereena vakhilathakunnu abinandhanam ariyikkan naseena.

JALAKAM November 9, 2011 at 8:42 AM  

naseena parayunnu vakkillathakunnu abinandhanam ariyikkan

JALAKAM November 9, 2011 at 8:42 AM  

naseena parayunnu vakkillathakunnu abinandhanam ariyikkan

JALAKAM November 9, 2011 at 8:42 AM  

naseena parayunnu vakkillathakunnu abinandhanam ariyikkan

Manickethaar January 9, 2013 at 1:28 AM  

വാക്കില്ലാതെ....

അനൂപ് :: anoop January 9, 2013 at 10:09 PM  

Oh!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP