Sunday, April 12, 2009

കലത്തിന്റെ കഴുത്തിലെ നീരു വറ്റിയ വറ്റ്‌



നിന്റെ നനവ്
ഇപ്പോഴും
ബാക്കിനില്‍ക്കുന്നതവാം
തീയാളിയിട്ടും
ചൂടേറിയിട്ടും
ഞാനിങനെ
അടര്‍ന്ന്‌ പോവാതെ
ഒട്ടിയിരിക്കുന്നത്‌
- നജൂസിന്റെ കവിത

23 comments:

സെറീന April 12, 2009 at 12:16 PM  

അടുക്കള വീണ്ടും ചിത്രമാവുകയാണ്.
പലപ്പോഴും,
പാല് തിളച്ചു തൂകാതിരിക്കാന്‍
മീന്‍ കരിഞ്ഞു പോവാതിരിക്കാന്‍
തിളച്ചു പൊന്തുന്ന ഒരു വാക്കിനെ അമര്‍ത്തി വെയ്ക്കുന്നിടം.
എത്ര മുറിഞ്ഞാലും ഒരേ അളവില്‍ നുറുങ്ങണമെന്നും
എത്ര പുകഞാലും ഊതി തെളിയിച്ചേ തീരുവെന്നും
ജീവിതം പറയുന്നത് കാഴ്ചയിലേക്ക് വിവര്‍ത്തനം
ചെയ്യാനൊരു ശ്രമം..

പാവപ്പെട്ടവൻ April 12, 2009 at 4:25 PM  

എന്‍റെ നിന്‍റെയും ആര്‍ത്തി പൂണ്ട കണ്ണുകള്‍ നീണ്ടതു അവിടേക്കായിരുന്നു .മനോഹരമായിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer April 12, 2009 at 10:55 PM  

അടുക്കളയും ആവിഷ്ക്കാരത്തിന്റെ ഇടമാണെന്ന തിരിച്ചറിവ്...
മനോഹരമായ പുറം കാഴ്ചകള്‍ അല്ല, തീയും ചൂടുമുള്ള അകം കാഴ്ചകള്‍
സൌന്ദര്യതിലെക്കല്ല ജീവിതത്തിന്റെ വെന്തു നീറുന്ന നേരുകളിലെക്കാന് കൊണ്ട് പോകുന്നത്...അഭിവാദ്യങ്ങള്‍...

Unknown April 13, 2009 at 12:53 AM  

ചില അടുക്കള പടങ്ങള്‍ കലക്കി.

Appu Adyakshari April 13, 2009 at 1:06 AM  

നജൂസിന്റെ കവിത ഇപ്പോള്‍ പൂര്‍ണ്ണതയിലെത്തി !!

സുല്‍ |Sul April 13, 2009 at 1:16 AM  

സെറീനയുടെ ഈ ചിന്തക്കൊരു സല്യൂട്ട്...

ഓടോ : വറ്റിന് വറ്റ് എന്ന് പേരു വന്നതെങ്ങനെ? ഇങ്ങനെ നീരു വറ്റിക്കുന്നത് കൊണ്ടാണോ?

-സുല്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് April 13, 2009 at 2:59 AM  

“എത്ര മുറിഞ്ഞാലും ഒരേ അളവില്‍ നുറുങ്ങണമെന്നും
എത്ര പുകഞാലും ഊതി തെളിയിച്ചേ തീരുവെന്നും
ജീവിതം പറയുന്നത് “

അനിലൻ April 13, 2009 at 4:04 AM  

വിയര്‍പ്പും കരിയുമുള്ള
കഴുത്ത്
പാതി തുറന്ന വായ്
അന്നത്തിന്റെ ചിരി

ചൂട്ടഴിയിലൂടെ വെയില്‍
ഒളിച്ചുനോക്കുന്നുണ്ടോ?

അഗ്രജന്‍ April 13, 2009 at 4:38 AM  

നജൂസിന്റെ കവിതയ്ക്ക് ചേർന്ന ചിത്രം...

നല്ല പടം... ചന്ദ്രനിൽ നിന്നും എടുത്ത കലത്തിന്റെ ചിത്രം :)

സുല്‍ |Sul April 13, 2009 at 4:43 AM  

അഗ്രജാ...
നിങ്ങളെല്ലാം കലം ചന്ദ്രനില്‍ നിന്നാണൊ എടുക്കാറ്? (ചുമ്മാ എടുക്കാമായിരിക്കും അല്ലേ. കാശ് ചിലവില്ലല്ലൊ)

ഓടോക്ക് ഒരു ചന്ദ്രന്റെ മാപ് സെറി

-സുല്‍

അഗ്രജന്‍ April 13, 2009 at 4:46 AM  

ഭാവന വേണം സുല്ലേ ഭാവന... :)

[ boby ] April 13, 2009 at 8:33 AM  

നന്നായിരിക്കുന്നു....

Anuroop Sunny April 13, 2009 at 11:11 AM  

നന്നായിരിക്കുന്നു...
ആശംസകള്‍..

ഹരീഷ് തൊടുപുഴ April 13, 2009 at 11:51 AM  

നന്നായിരിക്കുന്നു.... അഭിനന്ദങ്ങള്‍

Anonymous April 14, 2009 at 12:19 AM  

മനോഹരം...

പാര്‍ത്ഥന്‍ April 14, 2009 at 9:53 PM  

തീയാളിയിട്ടും
ചൂടേറിയിട്ടും....
ആ നനവ് മാത്രം മതിയാവില്ല തണുപ്പിക്കാൻ.
നെല്ലിക്കാതളം തന്നെ വേണം.

സെറീന April 17, 2009 at 3:47 AM  

പാവപ്പെട്ടവന്‍, നന്ദി
പകല്‍,സന്തോഷം.. അര്‍ത്ഥമറിഞ്ഞ കാഴ്ചയ്ക്ക്.
പുള്ളിപുലി,ഇനിയും വരുന്നുണ്ട് അടുക്കള പടങ്ങള്‍..
അപ്പു, നജൂസിന്റെ ആ കവിത സ്വയം പൂര്‍ണ്ണമാണല്ലോ...
ഈ ചിത്രം പൂര്‍ണ്ണമാക്കാനുള്ള ശ്രമമായിരുന്നു ആ വരികള്‍..
വന്നതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം.
സുല്ലേ, അങ്ങനെ തന്നെയാവും വറ്റെന്ന പേര് വന്നത്..(അത് കൊള്ളാം)
രാമചന്ദ്രന്‍, അങ്ങനെയൊക്കെ തന്നെയല്ലേ..
അനില്‍,വെയില്‍ മാത്രമല്ല, വേവറിയുന്ന കവിയും..സന്തോഷം..
അഗ്രജാ, അടുത്ത പടം ചന്ദ്രനില്‍ നിന്ന് നോക്കാം..
ഇതിപ്പോ ഭൂമിയില്‍ നിന്ന്..നജൂസിന്റെ കവിതയ്ക്ക്
അത്രയ്ക്കങ്ങട് ചേര്‍ന്നോ..ഇത്രടം വന്നതില്‍ സന്തോഷം..
ശ്രീ, മൂന്ന് ചിരി പകരം..
ബോബി, അനുരൂപ്,ഹരീഷ്, രാകേഷ്, ഒരുപാട് സന്തോഷം..നന്ദി.
പാര്‍ത്ഥന്‍,ഹഹ..അതൊക്കെ പരീക്ഷിച്ചു തോറ്റ വഴികളാണ് ചങ്ങാതീ
പുതിയത് വല്ലതുമുണ്ടെങ്കില്‍ പറയൂ, അനുഭവസ്ഥര്‍ പറയുന്നത്
ഞാന്‍ കേള്‍ക്കും..

nandakumar April 24, 2009 at 9:48 PM  

ഇപ്പോഴാണിത് കണ്ടത്
അതിഗംഭീരം, ചിത്രവും (കവിതയും)

സെറീന April 28, 2009 at 8:48 AM  

സന്തോഷം നന്ദന്‍.

അശ്വതി233 May 1, 2009 at 9:17 AM  

മനോഹരം...

yousufpa May 1, 2009 at 1:51 PM  

എല്ലാം നന്നായി. ഗൃഹാതുരത്വം തുളുമ്പുന്ന ഒന്ന്.

. May 2, 2009 at 11:41 PM  

ഹാ! നല്ല വിവര്‍ത്തനം!

നിതിന്‍‌ September 17, 2011 at 5:51 AM  

മനോഹരം!
(ചിത്രവും കവിതയും)

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP