നിന്റെ കാറ്റില്‍, നീലയില്‍, അനന്തതയില്‍ ഒരു കുഞ്ഞു വിരല്‍ത്തുമ്പിലെന്ന പോലെ ഞാന്‍ പറക്കുന്നു, പറക്കലിന്റെ എല്ലാ അര്‍ത്ഥങ്ങള്‍ക്കും എതിരായി ദൂരവും ഉയരവും ചിറകുകളില്‍ നിന്ന് മായ്ച്ചു കളഞ്ഞു ഞാന്‍ പറക്കുന്നു..
കാറ്റൊന്നു കനത്താൽ മഴവന്നു നനച്ചാൽ അത്രമേൽ നേർത്ത നൂലാണ് എന്നിട്ടും മഴവില്ലിന്റെ നാട്ടിൽ പോകാനാണ് ഇളവെയിലിന്റെ വീട്ടിൽ പാർക്കാനാണ് പാറി നടക്കുന്ന സ്വപ്നമാണ് കുഞ്ഞായിരിക്കുന്നവരാരും..
15 comments:
ചില ചിറകടികള്‍ പറന്നു പോകാനല്ല,
അറ്റു വീഴുംവരെ പോകാതിരിക്കാനാണ്, പട്ടം പോലെ..
ഉം.. പറക്ക്... എല്ലാ അർത്ഥങ്ങളെയും അതിരുകളെയും തോല്പിച്ച്....
:)
കാറ്റിന് മൊഴിയെ
:)
കാറ്റൊന്നു കനത്താൽ
മഴവന്നു നനച്ചാൽ
അത്രമേൽ നേർത്ത നൂലാണ്
എന്നിട്ടും
മഴവില്ലിന്റെ നാട്ടിൽ പോകാനാണ്
ഇളവെയിലിന്റെ വീട്ടിൽ പാർക്കാനാണ്
പാറി നടക്കുന്ന സ്വപ്നമാണ്
കുഞ്ഞായിരിക്കുന്നവരാരും..
എല്ലാ പറക്കലുകളും എഴുത്തുകളും കാറ്റിനെതിരെത്തന്നെയാണ്..ആവണം..
അഭിവാദ്യങ്ങളോടെ
நீ காற்று நான் மரம் என்ன சொன்னாலும் தலையாட்டுவேன்
നീ കാട്ര് നാന് മരം
എന്ന സൊന്നാലും തലയാട്ടുവേന്‍
Aa first commentinu oru like adichirikkunnu... padathekkalere kavitha ishttapettu!
അത്ര അരികുചേർന്ന് അത്രമേൽ ആഴത്തിൽ... ഇടയിലെയാ നൂൽബന്ധം കെട്ടുപിണയാതെ;
beautiful.................
ഉയരങ്ങളില്‍ നിറയുന്ന ശൂന്യത ഞാന്‍ അറിയുന്നു. എവിടെ ഞാന്‍ തനിച്ചാണ് .
nice
Post a Comment