Saturday, January 14, 2012

വീഴുംവരെ..


നിന്‍റെ കാറ്റില്‍,
നീലയില്‍,
അനന്തതയില്‍
ഒരു കുഞ്ഞു വിരല്‍ത്തുമ്പിലെന്ന പോലെ
ഞാന്‍ പറക്കുന്നു,
പറക്കലിന്റെ എല്ലാ അര്‍ത്ഥങ്ങള്‍ക്കും എതിരായി
ദൂരവും ഉയരവും ചിറകുകളില്‍ നിന്ന്
മായ്ച്ചു കളഞ്ഞു ഞാന്‍ പറക്കുന്നു..

15 comments:

സെറീന January 14, 2012 at 10:48 AM  

ചില ചിറകടികള്‍ പറന്നു പോകാനല്ല,
അറ്റു വീഴുംവരെ പോകാതിരിക്കാനാണ്‌, പട്ടം പോലെ..

ഗുപ്തന്‍ January 14, 2012 at 12:13 PM  

ഉം.. പറക്ക്... എല്ലാ അർത്ഥങ്ങളെയും അതിരുകളെയും തോല്പിച്ച്....

അനിലൻ January 14, 2012 at 7:24 PM  

:)

പകല്‍കിനാവന്‍ | daYdreaMer January 14, 2012 at 9:55 PM  

കാറ്റിന്‍ മൊഴിയെ

നജൂസ്‌ January 15, 2012 at 12:47 AM  

:)

umbachy January 15, 2012 at 7:52 PM  

കാറ്റൊന്നു കനത്താൽ
മഴവന്നു നനച്ചാൽ
അത്രമേൽ നേർത്ത നൂലാണ്
എന്നിട്ടും
മഴവില്ലിന്റെ നാട്ടിൽ പോകാനാണ്
ഇളവെയിലിന്റെ വീട്ടിൽ പാർക്കാനാണ്
പാറി നടക്കുന്ന സ്വപ്നമാണ്
കുഞ്ഞായിരിക്കുന്നവരാരും..

Rajeeve Chelanat January 15, 2012 at 8:19 PM  

എല്ലാ പറക്കലുകളും എഴുത്തുകളും കാറ്റിനെതിരെത്തന്നെയാണ്..ആവണം..
അഭിവാദ്യങ്ങളോടെ

Unknown January 15, 2012 at 9:49 PM  
This comment has been removed by the author.
Unknown January 15, 2012 at 9:50 PM  

நீ காற்று நான் மரம் என்ன சொன்னாலும் தலையாட்டுவேன்

നീ കാട്ര് നാന്‍ മരം
എന്ന സൊന്നാലും തലയാട്ടുവേന്‍

Styphinson Toms January 16, 2012 at 1:18 AM  

Aa first commentinu oru like adichirikkunnu... padathekkalere kavitha ishttapettu!

സജീവ് കടവനാട് January 16, 2012 at 3:53 AM  

അത്ര അരികുചേർന്ന് അത്രമേൽ ആഴത്തിൽ... ഇടയിലെയാ നൂൽബന്ധം കെട്ടുപിണയാതെ;

കല്യാണിക്കുട്ടി January 17, 2012 at 3:00 AM  

beautiful.................

flyingwithoutwings January 19, 2012 at 11:51 AM  

ഉയരങ്ങളില്‍ നിറയുന്ന ശൂന്യത ഞാന്‍ അറിയുന്നു. എവിടെ ഞാന്‍ തനിച്ചാണ് .

nit January 22, 2012 at 12:35 AM  

nice

nit January 22, 2012 at 12:35 AM  
This comment has been removed by the author.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP