Thursday, January 28, 2010

പച്ച


നിന്‍റെ കണ്ണിലൂടെ കാണാം
എനിക്കൊരു പുഴ,
അതില്‍ നിറയെ ഞാന്‍
കണ്ടു മറന്ന മരം,
ശിഖരങ്ങളില്‍ നിന്നെപ്പോലെ
തലയാട്ടുന്ന പൂവുകള്‍,
മരങ്ങള്‍ക്കിടയിലിരുന്നു
ദൈവം പകര്‍ത്തിയെഴുതുന്നു
നമുക്കിടയില്‍ ഒഴുകുന്ന
പച്ചപ്പുള്ള കവിത

35 comments:

pattepadamramji January 28, 2010 at 7:21 AM  

പച്ചപ്പുള്ള പുഴക്കവിത കണ്ണിനും വായനക്കും ഒരുപോലെ മഴവര്‍ണം വിരിയിച്ചു.

അഭിനന്ദനങ്ങള്‍.

ഗുപ്തന്‍ January 28, 2010 at 7:28 AM  

വാക്കുകള്‍കൊണ്ട് നീ കാഴ്ചകള്‍ക്ക് കൊടുക്കുന്ന മിഴിവിലാണ് ദൈവത്തിന്റെ ചായക്കൂട്ടുകള്‍ തൂവിപ്പോയത്!

സോണ ജി January 28, 2010 at 9:51 AM  

ജനാലകള്‍ക്കപ്പുറം പച്ചപ്പ് തേടുന്ന ബാലിക..

siva // ശിവ January 28, 2010 at 8:46 PM  

ചിത്രവും കവിതയും മനോഹരം.

ടോംസ്‌ January 28, 2010 at 8:58 PM  

റൈറ്റ്ല്‍ നിന്നും ലെഫ്ടിലേക്ക് ഒരു ഡിംനിഷിംഗ് ലുക്ക്‌ കൊടുത്തായിരുന്നേല്‍ കുറച്ചു കൂടെ നന്നായിരുന്നേനെ എന്ന് ഒരു തോന്നല്‍

കവിത ഇഷ്ടപ്പെട്ടു !

Dethan Punalur January 28, 2010 at 10:20 PM  

തലതിരിഞ്ഞ പുറംലോകത്തിന്റെ 'പച്ചയായ' ആവിഷ്കാരം കൊള്ളാം..!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. January 28, 2010 at 11:14 PM  

പച്ച!!!

കുഴൂര്‍ വില്‍‌സണ്‍ January 28, 2010 at 11:15 PM  

തടാകത്തില്‍ വീണ് കിടക്കുന്ന മരങ്ങളുടെ നിഴല്‍
അല്ല മരം കണ്ണാടി നോക്കുകുകയാവും. തല തിരിഞ്ഞ ഒരാളെ കണ്ട് ഇന്നത്തെ ദിവസം ജമ്മത്തെ ചീത്ത പറയും. അതവിടെ നില്ക്കട്ടെ

മോളെന്തുവാ നോക്കുന്നെ / ഇനി അവളെ ബ്ലോഗിനായാലും ഫോട്ടോക്ക് പോസ് ചെയ്യിപ്പിക്കരുത്

11.10
national paints round abt shj
3 per

നസീര്‍ കടിക്കാട്‌ January 28, 2010 at 11:25 PM  

എത്ര പഴയതാണ്
ഇന്നലെക്കണ്ട പോലെ
തൊട്ടടുത്തെന്ന പോലെ

നാമിങ്ങനെ വീണുകിടക്കുന്ന ജലത്തിനെന്തേ
വയസ്സാവുന്നില്ലേ?
നമുക്കെന്തേ വയസ്സാവുന്നില്ലേ?

എനിക്കിപ്പോള്‍ ജന്മദിനമില്ല!

നിരക്ഷരന്‍ January 29, 2010 at 1:12 AM  

എന്തൊക്കെയാ സറീന പറയുന്നത് ?
അതിന്റപ്പുറമാണല്ലോ ഗുപ്തന്‍. :)

എന്നാണാവോ ഞമ്മക്കിതൊക്കെ ഒന്ന് മനസ്സിലാവ്‌ക :)

rooksham January 29, 2010 at 3:21 AM  

nallathay thoni

rooksham January 29, 2010 at 3:22 AM  
This comment has been removed by the author.
NISHAM ABDULMANAF January 29, 2010 at 3:26 AM  

KOLLAAAAAAAAAAM

ത്രിശ്ശൂക്കാരന്‍ January 29, 2010 at 2:56 PM  

ആ കണ്ണുകളെന്തേ ഞാന്‍ കാണാത്തത്?

ശ്രീ..jith January 30, 2010 at 4:15 AM  

good

Vinodkumar Thallasseri January 30, 2010 at 7:58 AM  

ദൈവം പകര്‍ത്തിയെഴുതുന്ന കവിത.

വയനാടന്‍ January 30, 2010 at 9:49 AM  

നിന്റെ മാത്രം കണ്ണിലൂടെ ഇപ്പോൾ എനിക്കും കാണാനാകുന്നു ഒരു പുഴ.....

punyalan.net January 30, 2010 at 2:10 PM  

അര്‍ത്ഥ തലങ്ങള്‍ തേടാതെ തന്നെ ഒരു സുഖം .. കാഴ്ചക്കും മനസ്സിനും ... തമ്മില്‍ വേര്‍പിരിക്കുന്നത് പച്ചയാകുമ്പോള്‍.. അതിലും വേര്‍പാടിന് അര്‍ത്ഥമില്ലതാകുന്നു .. നന്നായി .. പച്ചയും, കവിതയും, പ്രതീക്ഷയും പിന്നെ പച്ചയുള്ള കവിതയും ഒഴുകട്ടെ അങ്ങനെ .. വീണ്ടും...

കഴിഞ്ഞ പോസ്റ്ലെ കുറ്റബോധം ഗുപ്തനെ തളര്‍ത്തിയോ? എനിക്ക് പിടി കിട്ടിയില്ലാ ഈ മിഴിവ് .

ഗുപ്തന്‍ January 30, 2010 at 11:24 PM  

എപ്പഴും മെഴുതിരിവെട്ടത്തിരുന്നാല്‍ മിഴിവൊന്നും മനസ്സിലാവൂല്ല പുണ്യാള്‍സ്.. ഇടക്കൊക്കെ മെഴുതിരി അണച്ച് ഇരുട്ടത്തിരി... :))

G.manu January 31, 2010 at 7:12 PM  

wow..as usual

നന്ദന January 31, 2010 at 9:29 PM  

നന്നായിട്ടുണ്ട് കവിത
ഉത്തരാധിനികതയിലെ കാല്പനികത
സങ്കൽ‌പ്പങ്ങളുടെ അധിപ്രളയമാണ് കവിതയെന്നു പറയാറുണ്ട് അത് സറീനയുടെ കവിതയിൽ കണുന്നു
നന്മകൽ നേരുന്നു

Sarin February 1, 2010 at 1:00 AM  

മനോഹരം..

ചേച്ചിപ്പെണ്ണ് February 2, 2010 at 11:34 PM  

തെളിഞ്ഞ ജലാശയം പോലെ ...
( അടിയൊഴുക്കുകള്‍ ഇല്ലാത്തത് ) ....
സ്ഫടിക തുല്യമായ വരികള്‍ ....
സിമ്പിള്‍ ...സ്റ്റില്‍ ഗ്രേറ്റ്‌ ....

Rare Rose February 3, 2010 at 1:43 AM  

നമുക്കിടയില്‍ ഒഴുകുന്ന
പച്ചപ്പുള്ള കവിത..
അതു തന്നെയാണു ഈ പച്ചയും ഒറ്റമഴയും.. കണ്ടു മറന്ന ഒരുപാ‍ട് കാഴ്ചകള്‍ വീണ്ടും ഇടയ്ക്കിങ്ങനെ കാണിച്ച് കൊതിപ്പിക്കുന്നൊരിടം..

നന്ദകുമാര്‍ February 3, 2010 at 2:38 AM  

എന്തു കമന്റിടുമെന്നാലോചിച്ചു. ഒരു തേങ്ങ്യേം മനസ്സില് വരുന്നില്ല. അല്ലെങ്കിലും കവിതയും ചിത്രങ്ങളും കൊണ്ട് നീയൊരു കഥ ചമക്കുമ്പോള്‍ വന്നു വായിച്ച് (കണ്ട്) പോകാനല്ലേ പറ്റൂ.

chanumelattur February 3, 2010 at 8:42 AM  

ആ പച്ചപ്പാണ് എനിക്കും ഇഷ്ടം........
നന്നായിട്ടുണ്ട്....
pls visit
www.chanumelattur.blogspot.com

ബോധിസത്വൻ February 7, 2010 at 4:05 AM  

കവിതയും ചിത്രവും ഗംഭീരമയിരിക്കുന്നു.ഒരു സംശയം ചോദിക്കട്ടെ, ചിത്രത്തിലെ കാഴ്ചകളെ കവിതയാക്കുമ്പോൾ,കവിത ഒരു കാഴ്ചയിലൂടെ വലുതാവുന്നുണ്ടെങ്കിലും ചിത്രം ഒരൊറ്റ കണ്ണിലേക്ക്‌ ചെറുതായിപ്പോവുകയല്ലേ??.
പലരും പല കണ്ണുകൊണ്ട്‌ കാണേണ്ട ചിത്രം സെറീന ചേചിയുടെ കണ്ണിലേക്കു മാത്രമായി ചുരുങ്ങിപ്പോകുന്നില്ലേ........??

പി എ അനിഷ്, എളനാട് February 7, 2010 at 5:50 AM  

ദൈവം തൊടുന്ന വാക്കുകള്‍

★ shine | കുട്ടേട്ടൻ February 7, 2010 at 8:46 PM  

കവിത പുഴയാവുമ്പോൾ,
അതിൽ നിറയെ സ്വപ്നങ്ങൾ
പൂപൊഴിക്കുന്ന മരങ്ങളാവുമ്പോൾ,
പുഴ നിറയെ നിറങ്ങൾ നിറഞ്ഞ്‌,
കവിത നിറയട്ടെ; പടർന്നൊഴുകട്ടെ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ February 7, 2010 at 10:22 PM  

കവിതയും ചിത്രവും കൊള്ളാ‍ാം

ഹംസ February 7, 2010 at 11:25 PM  

പച്ചപ്പ് കൊള്ളാം ,, നന്നായിരിക്കുന്നു

ആശംസകള്‍

സെറീന February 8, 2010 at 7:09 AM  

@ബോധിസത്വന്‍
ശരിയാണ്, ഒറ്റമഴയിലെ
ചിത്രങ്ങള്‍ അടിക്കുറിപ്പ് കൊണ്ടും
കവിത കൊണ്ടും എന്‍റെ മാത്രം കാഴ്ചയിലേക്ക് ചുരുങ്ങിപ്പോകുന്നു
എന്നത് സത്യം. ഈ പരിമിതി പക്ഷെ സ്വകാര്യമായ ഒരിഷ്ടം അത്ര മാത്രം.
എന്‍റെ ചിത്രങ്ങള്‍ക്ക് മേല്‍ നിന്ന് എന്‍റെ വാക്കുകളെ മാറ്റി വെച്ചാല്‍
കിട്ടുന്ന കാഴ്ചകളെ എനിക്കും കാട്ടിത്തരൂ,
എല്ലാവരോടും സ്നേഹം നന്ദി.

അപ്പു February 9, 2010 at 6:07 AM  

നല്ല കവിതയും അതിലും സുന്ദരമായ ചിത്രവും.

അശ്വതി233 February 10, 2010 at 9:35 PM  

കാണാന്‍ എന്തെ ഇത്ര വൈകിപ്പോയി എന്ന ഒരു സന്ദേഹം ))
നഷ്ടബാല്യത്തിലേക്ക് കൈപിടിചെത്തിച്ചതിനു നന്ദി .

ഉപാസന || Upasana March 13, 2010 at 9:31 AM  

എല്ലാം നന്നായിരിക്കുന്നു

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP