ഹൃദയത്തില്‍ നിന്ന് നേരെ വരുന്നൊരു
നീര്‍ച്ചാലുണ്ട് എന്‍റെ ഉള്ളം കൈയില്‍.
നിനക്ക് മീതെ നടന്നു പോയ
എല്ലാ ഋതുക്കളേയും ഞാനതിന്റെ
കരയില്‍ തിരികെ നടും,
ജീവിതത്തിന്‍റെ അകത്തേ മുറിയില്‍
വിരല്‍ തുമ്പിന്റെ ചലനങ്ങള്‍ കൊണ്ടു
നിന്‍റെ പശിമയെ
നെഞ്ചിടിപ്പുള്ളൊരു ശില്പ്പമാക്കും!
Posted by- സെറീന at 7:38 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
36 comments:
മനോഹരം.
superb
അഥവാ കൈയ്യിലെ നീർച്ചാലിൽ നിന്നു വഴുതി നീ പൊട്ടിപ്പോയാൽ
സർവ്വഋതുക്കളുടെയും നിലവിളികളിൽ
എന്റെ ഹൃദയത്തിന്റെ ഉറവകൾ വറ്റിപ്പോകുമോ എന്നാണു പേടി...
ട്യൂബ്‌ലൈറ്റാണ് ഈ പടത്തിലെ വില്ലന്‍.
നിന്റെ എഴുത്തിനോടൂള്ള
പ്രണയമാണു
എന്റെ ഏകാന്തതകളില്‍
പൂക്കുന്നതു
നിന്നെ വായിക്കുന്നത്
സഹനമല്ല
ആഘോഷമാണു
ഇരുകരകളിലും മിഴിതുറക്കുന്ന ഋതുക്കളുടെ സ്പന്ദനം, വരികളില്‍.
കളിമണ്‍ ശില്പമേ, ഹൃദയം കൊണ്ട് തൊട്ടാല്‍ നിനക്ക് ജീവന്‍ വെക്കുമോ..!
പ്രാര്‍ത്ഥിക്കുന്നവരുടെ ഉള്ളങ്കൈ ചുവന്നും
ശില്പമുണ്ടാക്കുന്നവരുടേത് കറുത്തും?
ശില്പമുണ്ടാക്കുന്നത് ഒരു പ്രാര്‍ത്ഥനയായിട്ടുപോലും!
പടത്തിനു ചേർന്ന വരികൾ... മനോഹരം!!
ഒടുവില്‍, എഴുതി വെച്ചേക്കണം
വസന്തം വിരിയുന്നതും കരിയുന്നതും;
നാളെ ഞാന്‍ തിരയുമ്പോള്‍
കാണാതെ പോവരുത്
നീര്‍ച്ചാലില്‍ മുങ്ങിയ ജീവിത രേഖകള്‍.!
.. ..അപ്പോള്‍ ആ തുടിക്കുന്ന ഹൃദയം കൊണ്ട് അവള്‍ നിന്റെ ഹൃദയത്തില്‍ ഉമ്മ വക്കും :)
manoharam....nallavarikal...
ജീവനുള്ള ശില്‍പ്പങ്ങളെ സ്ര്യഷ്ടിക്കാന്‍ കഴിവുള്ള ശില്പിയില്‍ നിന്നും ഹൃദയമില്ലാത്തോരു പ്രതിമയുടെ സ്രുഷ്ടിപ്പില്‍ കൌതുകം മാത്രം!
നല്ല ചിത്രം
നല്ല പടം. വെളിച്ചത്തെ ഒന്നൂടെ നിയന്ത്രിച്ചിരിന്നേല്‍ കിടിലം ആയേനേ. പടത്തിന്റെ പോരായ്മകള്‍ വരികള്‍ ഇല്ലാതാക്കുന്നു എന്നത് പറയാതെ വയ്യ.
ഇങ്ങിനെ എഴുതി എഴുതി ഒരു ദിവസം ഹൃദയം തേഞ്ഞുപോവും സെറീന! അതിനെ ഇട്ട് ഇങ്ങിനെ ഉരസല്ലേ.
മനോഹരം. പടവും, വരികളും.
വിരല്‍ തുമ്പിലൂടെ മണ്ണും ജലവും ഇണചേരുന്നിടം.
ശിഷ്ടമാവുന്നതെല്ലാം ഓര്‍മ്മകള്‍ക്ക് മേല്‍ വീഴ്ത്തുക.
കറുത്ത് കലങ്ങട്ടെ.
!!!!!!!
നിങ്ങളുടെ കവിതകളും ചിത്രങ്ങളും
എന്നെ അത്ഭുതപ്പെടുത്തുന്നു.
നിങ്ങളാണോ അലകള്‍ക്കു എന്ന ഗസല്‍
ആല്‍ബത്തിലെ ഒട്ടുമുറങ്ങാത്ത കണ്ണേ കടല്‍
എന്ന പാട്ട് എഴുതിയ സെറീന?
പുറത്തുള്ളത് വെറും പ്രദര്‍ശനമുറിയാണ് എന്നല്ലേ പറയാതെ പറഞ്ഞത്?
അഭിവാദ്യങ്ങളോടെ
Touching! :)
വെളിച്ചം കെടാതൊന്നു നോക്കണേ,
ജീവന്‍ തുടിക്കുമാ മുഖമൊന്നു കാണുവാന്‍..... നന്നായി
ഹൃദയത്തിൽ നിന്ന് നേരെ മിഴിത്തുമ്പിലേക്ക് പടരുന്നൊരു വെളിച്ചത്തിന്റെ അലകൂടിയുണ്ട് നിങ്ങളിൽ.
അതല്ലെ ഇങ്ങനെ നെഞ്ചിടിപ്പുള്ള ചിത്രങ്ങളൂം ഉണ്ടാവുന്നത്..!
അടുത്ത് വായിച്ചതിൽ വെച്ച് കനപെട്ട വരികൾ..
ആട്ടെ..ചിത്രം എവിടെനിന്ന് കിട്ടിയതാ..
ലൈറ്റിന്റെ ടോണ്‍ മാറ്റിയോ?
WoW!!!
super..!
ഒരു ചെറു തരിവെട്ടത്തില്‍ ജീവനായിക്കുന്ന മനസ്സേ പൊരുളേ......പുലര്‍ന്നാല്‍ നീ അകുമെന്റെ അന്നം.
ചിത്രങ്ങളെകാള്‍ വലിയ അര്‍ത്ഥങ്ങള്‍ ആ വരികളില്‍
നന്നായിട്ടുണ്ട് ചേച്ചീ..
ഞാൻ വായിക്കാൻ ആഗ്രഹിച്ചത് വെറുതെയായില്ല!! :-)
ഭയങ്കര ഇഷ്ടമായി. !!!
കൂപ്പുകൈ !
വളരെ കുറച്ചു വരികളിലൂടെ ഹൃദയം തട്ടുന്ന ഒരു കവിത ..... വളരെ നന്നായ്യിട്ടുണ്ട് കേട്ടോ ആശംസകള്‍ !!!
എല്ലാ ഋതുക്കളേയും ഞാനതിന്റെ
കരയില്‍ തിരികെ നടും..............
മനോഹരം-
കുഞ്ഞുകവിത
വല്യകവിത
നന്നായിരിക്കുന്നു!! ആ കളര്‍ ആണ് ഹൈലൈറ്റ്
Post a Comment