പൂക്കളാണെങ്ങും
തെരുവില്‍ ത്മിഴ് സ്ത്രീകള്‍ വില്‍ക്കാന്‍
കൂട്ടിയിട്ട പൂക്കൂമ്പാരങ്ങള്‍,സുഗന്ധങ്ങള്‍ അഴിച്ചു വെച്ച
അതിന്‍റെ വാടിയ നിറങ്ങള്‍.
മുറ്റത്ത്, കടത്തിണ്ണകളില്‍
ബാല്‍ക്കണിയിലെ ഇത്തിരി വട്ടത്തില്‍,
എങ്ങും പൂവുകള്‍.
മക്കളെ സ്ക്കൂളില്‍ വിടാന്‍ എന്നും നടക്കുന്ന ഈ വഴിയിലെ
പൂത്തു ചൊരിയുന്ന മരം,
പൂക്കളില്‍ ചവിട്ടാതെ കടക്കാന്‍ പറ്റാത്ത വിധം
വഴി നിറയെ പൂക്കള്‍.
നീ മാത്രമിങ്ങനെ നിറഞ്ഞു കവിയുന്നതെന്തെന്നു
ചോദിയ്ക്കും പോലെ നോക്കി മറ്റു മരങ്ങള്‍.
ഓരോ പഴങ്കഥകള്‍ കൊണ്ടെങ്കിലും
പൊലിപ്പിച്ചെടുക്കാന്‍ വര്‍ഷത്തില്‍ ഇത്തിരി
സന്തോഷങ്ങള്‍ നമ്മോടു കൂടെയിരിയ്ക്കട്ടെ.
ഓണാശംസകള്‍.
37 comments:
ആ വളവു തിരിഞ്ഞാണോ സെറീനാ നിന്റെ നാട്ടിലൊക്കെ ഓണം വരുന്നത് :)
Loved it...!
Onaasamsakal... :)
ഭാരം താങ്ങുന്ന അവരുടെ കാലുകൾക്കല്ലാതെ
എന്തിനുവേണ്ടിയാണ്
ആ പൂമരം ഇങ്ങനെ കഷ്ടപ്പെടുന്നത്?
മക്കളെ സ്നേഹിച്ച് മതിയാവാഞ്ഞ ഒരു അമ്മയായിരിക്കണം കഴിഞ്ഞ ജന്മത്തിൽ ആ മരം.
നന്മകൾ നേരുന്നു.
സ്വന്തമായി ഒരു മുറ്റം ഇല്ലാത്തവര്‍ക്ക് ദൈവം ഇട്ടു കൊടുക്കുന്നതാണ് ഈ പൂക്കളം..
നന്മയുടെയും സ്നേഹത്തിന്റെയും ഓണം നിറമുള്ള ഓര്‍മ്മകള്‍ കൊണ്ട് നിറയട്ടെ..
ഓണാശംസകള്‍ :)
നന്നായിട്ടുണ്ട്...
ഓണാശംസകളോടെ..
എവിടെ അമ്മ മരം?മക്കളെ മാത്രം കാണാന്‍ തന്ന്
എവിടെ മറഞ്ഞിരിക്കുന്നു :)
poovukal iniyum orayiram vidaratte
mannilum manassilum
മനസ്സു പൂത്തു......
സെറീനേച്ചി...
ആദ്യം ഇട്ടിരുന്ന ചിത്രം എന്തിയേ?
അതില്‍ DOF വളരെ നന്നായിരുന്നു... എഡിറ്റ് ചെയ്തതായിരുന്നോ?
“ഓരോ പഴങ്കഥകള്‍ കൊണ്ടെങ്കിലും
പൊലിപ്പിച്ചെടുക്കാന്‍ വര്‍ഷത്തില്‍ ഇത്തിരി
സന്തോഷങ്ങള്‍ നമ്മോടു കൂടെയിരിയ്ക്കട്ടെ.“
അദ്ദാണ്.... :)
ഓണാശംസകള്‍ സെറീനാ...
ചിത്രവും വരികളും നന്നായി...
ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും(ആവശ്യമുണ്ടോ എന്നു പോലും) മറ്റും പല ചർച്ചകളും കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയായിരുന്നു.
ഇപ്പോൾ സമാധാനമായി.
“ഓരോ പഴങ്കഥകള്‍ കൊണ്ടെങ്കിലും
പൊലിപ്പിച്ചെടുക്കാന്‍ വര്‍ഷത്തില്‍ ഇത്തിരി
സന്തോഷങ്ങള്‍ നമ്മോടു കൂടെയിരിയ്ക്കട്ടെ.“
ചിത്രവും വരികളും സുന്ദരമായിരിക്കുന്നു.
നന്നായിരിക്കുന്നു.
ഈ പടം ഞാനെടുത്തോട്ടെ?
nalla chithram
പൂമെത്ത വിരിച്ച പാത മനോഹരമായിരിക്കുന്നു
പടത്തെ തോല്പിക്കുന്ന എഴുത്ത്
പടവും എഴുത്തും...രണ്ടും സൂപ്പര്‍...
manassu poothu
ഇന്നിപ്പോള്‍ പൂ വാടിതുടങ്ങി എങ്കിലും നല്ല ചിത്രത്തിനൊരോണാശംസകള്‍ :)
സുന്ദരമായ പൂക്കളം.
ചിത്രമാണോ അതോ അതിനു താഴെയുള്ള വരികളാണോ അതും കഴിഞ്ഞുള്ള കമന്റുകളാണോ മനോഹരം എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകുകയേ ഉള്ളൂ :)
നന്നായിരിക്കുന്നു.ആശംസകള്‍
നന്നായിരിക്കുന്നു ഈ ചിത്രവും അടിവരികളും
നല്ലൊരു പൂക്കാലം. നല്ല അടികുറിപ്പും
ചിത്രം നന്നായിട്ടുണ്ട്.
ഒരു പെണ്ണ്, ഒരു കവിത, ഒരു മഴ
nice
ആഹാ! വേറെ പൂക്കളം എന്തിന്?
ആ താക്കോല്‍ എറിഞ്ഞു കളഞ്ഞേക്കേ, ഇനി ബ്ലോഗ് പൂട്ടിയാല്‍ തട്ടിക്കളയും :)
ഹ ഹ അതേ അതേ തട്ടിക്കളയും :)
good!!
ഓരോചിത്രത്തിനും അനുയോജ്യമായ താങ്കളുടെ എഴുത്ത് രീതി നന്നേ ഭോദിച്ചു
എന്ത് ചെയ്യുന്നു നിങ്ങളെ കുറിച്ച് ഒന്നും എഴുതിക്കണ്ടില്ല ?
ഗുമ്മായി...ട്ടോ
ഈ വഴി എനിക്ക് പരിചയമുള്ളത് പോലെ..
ഈ വഴി ഞാൻ നടന്ന് പോയ പോലെ
ഈ വഴി എന്റെ സ്വന്തമായിരുന്ന പോലെ
അതെ.. ഇത് ആ വഴി തന്നെ..
എനിക്ക് നഷ്ടമായ വഴി.
Post a Comment