Sunday, September 20, 2009

പ്രാര്‍ത്ഥന


പിറ തെളിയുന്ന രാത്രിയില്‍ ആകാശത്തോട്
ചോദിയ്ക്കണം, ഈ നിലാവിനെ എവിടെയാണ്
ഇത്ര ദിവസം ഒളിപ്പിച്ചു വെച്ചതെന്ന്,
ജപമണികള്‍ തിരിയും പോലെ,
നിന്‍റെ വിരല്‍ ത്തുമ്പുകള്‍ക്കിടയില്‍
ഉരുവിട്ട് തീരാത്ത പ്രാര്‍ത്ഥനയായി
ഞാനുണ്ടായിരുന്നെങ്കില്‍ എന്നു ആരുടെയോ
രാത്രികള്‍ പറഞ്ഞു കൊണ്ടിരുന്നത് കേട്ടുവോ എന്ന്..

പെരുന്നാള്‍ ആശംസകള്‍!

17 comments:

aneeshans September 20, 2009 at 12:47 PM  

ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന.
പെരുന്നാള്‍ ആശംസകള്‍

ത്രിശ്ശൂക്കാരന്‍ September 20, 2009 at 2:06 PM  

പെരുന്നാള്‍ ആശംസകള്‍

ഹാരിസ്‌ എടവന September 20, 2009 at 3:38 PM  

നിറഞ്ഞ സ്നേഹത്തൊടെ
ഈദ് മുബാറക്ക്

umbachy September 20, 2009 at 8:09 PM  

നല്ലപെരുന്നാളും
നല്ല വരും നാളുകളും

Vimal Chandran September 20, 2009 at 8:34 PM  

ഈദ് മുബാറക്ക്.. :)

യാരിദ്‌|~|Yarid September 20, 2009 at 9:54 PM  

ഈദ് മുബാറക്ക്..:)

നസീര്‍ കടിക്കാട്‌ September 21, 2009 at 12:27 AM  

ആരുടെ കൈവിരലുകളായാലും
നീ പ്രാര്‍ത്ഥനം
മനം ഉരുവിടുന്നു
മൈലാഞ്ചി ചുവന്ന് പൂക്കുന്നു
ദസ്‌വിമണിയില്‍ ദൈവം ചും‌ബിക്കുന്നു

ഞാന്‍ നോക്കിയിരിക്കുന്നു

ലേഖാവിജയ് September 21, 2009 at 1:53 AM  

പെരുന്നാളാശംസകള്‍!:)

Aisha Noura /ലുലു September 21, 2009 at 7:59 AM  

ഈദ് മുബാറക് !

എം പി.ഹാഷിം September 21, 2009 at 8:31 AM  

ഈദ് മുബാറക്

Unknown September 21, 2009 at 10:44 AM  

ഈദ് മുബാറക്

അനിലൻ September 21, 2009 at 9:38 PM  

പതിനാലാം രാവിനു മുന്‍പത്തെ സന്ധ്യയോ?
എന്റെ ദൈവമേ എന്റെ ദൈവമേ എന്ന് ചുവപ്പു കുത്തിയതോ?
അതോ പ്രാര്‍ത്ഥനാമണികളുരുട്ടി നിറം മാറിയതോ
ഉള്ളങ്കൈച്ചോപ്പ്!

ചേച്ചിപ്പെണ്ണ്‍ September 21, 2009 at 11:18 PM  

daivame...

sereena ...
ed mubarak!

കുളക്കടക്കാലം September 22, 2009 at 3:34 AM  

ഈദ് മുബാറക്ക്

യരലവ~yaraLava September 22, 2009 at 3:57 AM  

പ്രാര്‍ത്ഥനകളില്ലാത്ത ലോകം നിറനിലാവിന്റേതായിരിക്കും.

naakila September 29, 2009 at 8:38 AM  

ആശംസകള്‍

Rajeeve Chelanat September 30, 2009 at 11:26 PM  

എല്ലാവരുടെ പ്രാര്‍ത്ഥനകളിലും എല്ലാവരും ഉണ്ടാകണേ എന്ന്
ഉള്ളുനൊന്തെന്റെയീ പ്രാര്‍ത്ഥനയാകുന്ന വെള്ളപ്പിറാവിനെ..

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP