നിശ്ചലതയുടെ കൊത്തു പണികള്‍
മുകളിലൂടൊരു ലോകം പാഞ്ഞുപോകുമ്പോള്‍
ഭാവന കൊണ്ടു ലോകം ചുറ്റുന്ന പെണ്‍കുട്ടിയെപ്പോലെ
ഒഴുക്കുകള്‍ സ്ഫുടം ചെയ്തെടുത്ത
ആത്മാവിനാല്‍ കല്ലുകള്‍ സ്വയം ഒഴുക്കായി,
അതു കണ്ട് ഒരൊറ്റ കണ്ണ് ചിമ്മലില്‍ ആകാശം
എടുത്തു വെച്ചതാണീ ജലഭൂപടം,
ഒഴുകി മറഞ്ഞു പോകുമായിരുന്ന
ഒരു നിമിഷത്തെ കൊത്തി വെയ്ക്കുമ്പോള്‍
കൂടെ വന്നു ഒരു മരത്തിലെ മുഴുവന്‍
ഇലകളുടെയും ശ്വാസം.
42 comments:
സാഹിത്യം അത്ര വശംല്യ ട്ടോ ....
എന്തായാലും ചിത്രം ഇഷ്ടായി ...
തുടരൂ ന്നേ
woh, nice
ഓ.. ഞാന്‍ വിചാരിച്ചു, കവുങ്ങിന്‍ പൂക്കുലകൊണ്ട് മായ്ച്ച സര്‍പ്പക്കളമാണെന്ന്!
ഗംഭീരം..
ഭംഗിയായി..
ഹോ!!ഇതൊക്കെ ഇങ്ങനേം പറയാം ല്ലേ?
ഫസ്റ്റ് ഒന്നും പിടി കിട്ടിയില്ല ...സൂക്ഷിച്ചു നോക്കിയപ്പോ പിടി കിട്ടി ...നല്ല വരികള്‍ ..നല്ല ചിത്രം...
എത്ര മയില്‍പ്പീലിക്കണ്ണുകളാ..
ഉം.. മുടിയഴിച്ച് തുള്ളിയുണര്‍ന്ന് വരുന്ന ജലപ്പിശാച്...
(എന്റേം കൂടൊരുവേര്‍ഷന്‍ ഇരിക്കട്ടെന്നേ ..പിന്നല്ല!)
ഒളിച്ച് പോകാന്‍ ആഴങ്ങളുണ്ടെന്നറിയാത്ത വെയിലടര്‍ന്ന് വീണതുമാവാം.
ജലപ്പരപ്പിനു മീതെ വന്ന് ഏറുകണ്ണിട്ട് നോക്കുന്നരാകാശത്തിന്റെ ഓര്‍മ്മയുമാവാം.
ജലരഹസ്യങ്ങള്‍!
വെള്ളാരം കല്ലേ.. എത്ര ആഴത്തില്‍ ഏതെല്ലാം ചുഴികളില്‍ നീയെങ്ങനെയിങ്ങനെ ചിരിച്ചു നില്‍ക്കുന്നൂ.
നിഴല്‍ മായ്ച വെയില്‍ വരകള്‍?
ഗംഭീരം..
nalla vara.
വായിക്കാന്‍ വൈകിപ്പോയല്ലോ
കൊത്തുപണിയും എഴുതും മനോഹരം
ഒഴുകിപ്പോകുമായിരുന്ന ഒരൊറ്റനിമിഷത്തെ ഒട്ടും ചോരാതെ ഇങ്ങനെ കൈക്കുടന്നയിലൊതുക്കിക്കാണിച്ചു തന്നതിനു നന്ദി..
കൊത്തുപണിയല്ല... ഒരു ചായക്കൂട്ടുപോലെ!
ഇത്രയും കുഞ്ഞുമനുഷ്യര്‍ ഇതില്‍ മുങ്ങിതാഴ്ന്നിട്ടും അവരെ കണ്ടില്ലെന്നോ....? സുന്ദരം
nischalathayudethalla ee koththupani
ozhukkintethalle kuththiththulaykkunna ozhukkinte?
നിമിഷത്തിന്റെ
ഓരോചിറകടിയിലും
നിന്നെ പ്രതീക്ഷിക്കുന്നുണ്ട്
കയ്യിൽ
വിശുദ്ധമായ
തൊട്ടാവാടിപ്പൂക്കളുമായ്
ഇതാ സൂര്യന്റെ
ഇലകളെല്ലാം
കൊഴിഞ്ഞു തീരാറായിരിക്കുന്നു.
ഏതിലകളുടെ നിശ്വാസമാണ്
ഓളങ്ങളിലെ ഇരുൾപ്പരപ്പായി
ആകാശത്തോടു നെടുവീർപ്പിടുന്നത്?
മരച്ചില്ലകളിലൂടെ ഒരു ആകാശം
നനവിന്റെ കാലപ്പഴക്കങ്ങളിൽ
അലിഞ്ഞു തേഞ്ഞുതീരുന്ന
വെള്ളാരങ്കല്ലുകളെ സ്വപ്നം കാണുന്നു.
അതല്ല ഞാൻ ആലോചിക്കുന്നത് ,
മാഞ്ഞുപോകുന്ന ഒരു സ്വപ്നത്തെ
ഇങ്ങനെ പകർത്തിവെക്കാൻ മനുഷ്യനു പറ്റും
എന്ന് ഈ ചന്ദ്രനിൽ ബോംബിടുന്ന
ഒരാളും മനസ്സിലാക്കാത്തതെന്ത് ?
"മുകളിലൂടൊരു ലോകം പാഞ്ഞുപോകുമ്പോള്‍
ഭാവന കൊണ്ടു ലോകം ചുറ്റുന്ന പെണ്‍കുട്ടിയെപ്പോലെ
ഒഴുക്കുകള്‍ സ്ഫുടം ചെയ്തെടുത്ത
ആത്മാവിനാല്‍ കല്ലുകള്‍ സ്വയം ഒഴുക്കായി"
അതിമനോഹരം ഒരു കൊച്ചു നിമിഷത്തിന്റെ ഈ മനോഹരചിത്രവും അതിനെ വിവരിക്കുന്ന വരികളും
“ആത്മാവിനാൽ കല്ലുകൾ സ്വയം ഒഴുക്കാക്കി”
എന്നു ഞാൻ വെറുതെ തിരുത്തുന്നു
ചിത്രത്തെക്കുറിച്ചാണെങ്കില്‍ കൊള്ളാം...
സാഹിത്യത്തെക്കുറിച്ച് വിവരമുള്ളവര്‍ പറയട്ടെ...
ഒഴുകി മറഞ്ഞു പോകുമായിരുന്ന
ഒരു നിമിഷത്തെ കൊത്തി വെയ്ക്കുമ്പോള്‍...
അങ്ങനെയായിരുന്നു ഈ ചിത്രത്തിന്റെ തലക്കെട്ടെങ്കിൽ എന്നൊരു നിമിഷം ചിന്തിച്ചു പോയി....
അത്രയ്ക്കു സുന്ദരം! (ചിത്രമോ എഴുത്തോ എന്നെനിക്കറിയില്ല.)
പീലിക്കണ്ണ് മറഞ്ഞ് നില്‍ക്കും വെള്ളാരംകല്ലുകളുടെ സല്ലാപം; അതും ഇലച്ചാര്‍ത്തിലൂടെ ചോരും വെയിലിനോട്..
സുന്ദരം.
ജല രേഖകളാല്‍ മയില്‍പ്പീലികള്‍ വരച്ചതുപോലെ എനിക്കാദ്യം തോന്നി
പിന്നീട് കുറെ പെണ്‍ മുഖങ്ങള്‍ എനിക്ക് മുന്‍പില്‍ തെളിഞ്ഞു വന്നു
കവിത വിരിയിച്ചതോ വേറൊരു ചിത്രം !
മനോഹരം, ജല ചിത്രവും കവിതയും !
ഒറ്റ നോട്ടത്തില്‍ പാറയില്‍ വന്നു ചേര്‍ന്ന ചിത്ര ലിപി പോലെ തോന്നി ....ആഴത്തില്‍ നോക്കിയപ്പോള്‍ ദേ...ജലത്തില്‍ ....നന്നായിട്ടുണ്ട് ..വെള്ളത്തിലും വരക്കാം വരകള്‍ ...അല്ലെ
Beautiful......
ആ മരത്തിലെ ഇലകളിലൊന്നായി..
മനോഹരം :)
chithram nannayirikkunnu,
ezhuthiyathum
shabdamillathavarude karachil pole ,
കൊത്തുപണികളോടെ, ജലം പകര്‍ത്താന്‍ ശ്രമിച്ച ആകാശചിത്രമല്ലേ ഇത്?
ഭാവനകള്‍ കൊണ്ട് ലോകം ചുറ്റുന്ന പെണ്‍കുട്ടീ.. നിനക്ക് ഇനിയും ഭാവനകളുടെ ആയിരംവര്‍ഷങ്ങള്‍ .... !
അങനെയാണു കാര്യങ്ങള്‍............
അങനെയാണു കാര്യങ്ങള്‍............
ഹൌ!!!!!
ഇതാരാ വരച്ചേ...?
ചിത്രവും വരികളും ഇഷ്ടപ്പെട്ടു.
aaraanee jalaakaasathil kothupanikal cheythuvechathu!!!
Post a Comment