വെയില്‍മഞ്ഞിലാരോ 2
click the picture for a bigger view
നിഴല്‍ തെളിയാന്‍ തുടങ്ങുമ്പോള്‍ മുതല്‍
വഴി കാതോര്‍ത്തു തുടങ്ങും,
വീണു കിട്ടുന്ന ഓരോ വാക്കും
എടുത്തു വെയ്ക്കും,
അതിങ്ങനെ എടുത്തു വെച്ചവയില്‍ നിന്നുമാവണം,
അനാദിയായ അതിന്‍റെ കിടപ്പില്‍
നിറയെ പച്ചയുണ്ടാവുന്നത്
വിജനതകളില്‍ ആ വഴി ഓര്‍ത്തെടുക്കുന്ന
ഏറ്റവും പ്രീയപ്പെട്ട വാക്കാവണം
മഞ്ഞു പോലിങ്ങനെ പോവാതെ മൂടി നില്‍ക്കുന്നത്..
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..
22 comments:
നിന്‍റെ കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും മഞ്ഞിന്‍റെ മാര്‍ദവമുണ്ട്; ഉള്ളിലേക്ക് അലിഞ്ഞിറങ്ങാറുണ്ട്- ചിലപ്പോളവ കണ്ണിലുറവയാവാറുമുണ്ട്!
എങ്ങനെയാണ് ഇങ്ങനെ ഹൃദയം കൊണ്ട് ഫോട്ടോ എടുക്കുന്നതു..
ഒരു കാഴ്ച അതെത്ര കാഴ്ചകളുടെ പിരിവാണ്.
ഒരു പരീക്ഷണം എന്ന നിലയിലും മനോഹരമായ കാഴ്ചകള്‍ എന്ന നിലയിലും വേറിട്ടു നില്‍ക്കുന്ന പോസ്റ്റ്
വിജനതകളില്‍ ആ വഴി ഓര്‍ത്തെടുക്കുന്ന
ഏറ്റവും പ്രീയപ്പെട്ട വാക്കാവണം
മഞ്ഞു പോലിങ്ങനെ പോവാതെ മൂടി നില്‍ക്കുന്നത്..
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..
:-)
ചിത്രങ്ങളും
നല്ല കാഴ്ചകള്‍ . അല്പം കൂടി വലിപ്പം കിട്ടാവുന്ന വിധത്തില്‍ പോസ്റ്റ് ചെയ്യാമായിരുന്നില്ലേ. നെടുകെയും കുറുകെയും പിരിയുന്ന ചതുരമായി മൌണ്ട് ചെയ്താല്‍ മതിയായിരുന്നു.
മനോഹരം ശെരിക്കും ഒരു വേറിട്ട കാഴ്ച്ച
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്
നല്ല കാഴ്ച്ചകൾ.നന്നായിരിക്കുന്നു
ലൊക്കേഷന്‍ പഴയ ചിത്രത്തിന്റേതു തന്നെ അല്ലെ?
നല്ല ഫോട്ടോകള്‍
waah ishttaayi chithrangalum varikalum
വേറിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍!
ഞാനുമീ മഞ്ഞിലൂടെ അൽപ്പമൊന്നു നടക്കട്ടെ
....
Nice effort. Each words carries a country smell, which takes one to his nostalgic past. I liked it. KEEP GOING
great...
ചേച്ചിയുടെ ബ്ളോഗ് മാതൃഭൂമിയില്‍ കണ്ടു. എല്ലാ ചിത്രങ്ങളും മനോഹരം . ഒരുപാടിഷ്ടമായി. ബ്ലോഗില്‍ ആദ്യായിട്ടാണ്
വരുന്നത്. ഇനിയുമിനിയും കുറെ ചിത്രങ്ങള്‍ എടുക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
nannayirikkunnu... chithrangalum vakkukalum...
എഴുതൂ ഒരു നല്ല വാക്കെന്നാരെയും
നിര്‍ബന്ധിക്കുന്ന ബ്ലോഗ്..
വളരെ നല്ലത്, വരികളും ചിത്രങ്ങളും
സെറീന... മനോഹരം...
sereena,
adyamayanu ee blogilekku ethinokunnath. athum mattoralute blogil ninnum sareenayute kavithaye pattiyulla chila nalla vakkukal kettu thiranju pitichathanu.. ethayalum ente samayam nashtamayilla... manoharamaya rachana syli... pinne, alpam kooti valiya fonts upayogikku.. ee cheriya aksharangal kaninu starin undakkunnu.. eniyum varam...kazhiyumengil eppolengilum enneyum sandarsikku.. oru pakshe, bore adikkum..ennalum oru vattam bore adichu nokku..
ഒടുക്കം, നിഴലും വെളിച്ചവും
മാഞ്ഞ് തുടങ്ങുമ്പോൾ
ഏകാന്തമായിരുന്ന്
കാത്തുവെച്ച വാക്കുകൾ കൊണ്ട്
ഒച്ചയില്ലാതെ പാടുന്നുണ്ടാവും
ഒറ്റയാവുന്ന വഴി അല്ലേ..
ഹൌ മനസ്സ് നെറയുന്ന അസ്സൽ വരികളും ഫോട്ടോകളും
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..
അടിക്കുറിപ്പില്‍ വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത വരികള്‍..
നല്ല പരീക്ഷണം!
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രം അതിഗംഭീരം...
വാക്കുകള്‍ക്കു ആത്മാവുണ്ടാവുമ്പോള്‍, അതൊരു പക്ഷെ....നമ്മെ-
വല്ലാതെ.... നൊമ്പരപ്പെടുതും... പറയുന്നതു അടുതറിയുന്നയാല്‍
ആയാലും....അപരിചിതരായാലും...!
അതാണ് , ഈ കാവ്യം ചെയ്യുന്നത്.....
ചിലതിനെ കുറിച്ചുള്ള നൊമ്പരങ്ങള്‍....
വീണ്ടും...വീണ്ടും....മനസ്സില്‍ നിറയ്ക്കുന്നു.....!!
Post a Comment