Friday, January 27, 2012

കാത്തിരിപ്പ്


മുന്‍പേ കടന്നു പോയോ,
ഓരോ ഏകാന്തതയും ധ്യാനിക്കുന്ന
ആ വാക്കിന്‍റെ തീവണ്ടി?

Saturday, January 14, 2012

വീഴുംവരെ..


നിന്‍റെ കാറ്റില്‍,
നീലയില്‍,
അനന്തതയില്‍
ഒരു കുഞ്ഞു വിരല്‍ത്തുമ്പിലെന്ന പോലെ
ഞാന്‍ പറക്കുന്നു,
പറക്കലിന്റെ എല്ലാ അര്‍ത്ഥങ്ങള്‍ക്കും എതിരായി
ദൂരവും ഉയരവും ചിറകുകളില്‍ നിന്ന്
മായ്ച്ചു കളഞ്ഞു ഞാന്‍ പറക്കുന്നു..

Thursday, January 5, 2012

ജലപ്പച്ച



വേരുകളാഴ്ന്ന തനിച്ചു നില്‍പ്പില്‍, മടുപ്പില്‍
ചില മരങ്ങള്‍ ഒഴുകാന്‍ പഠിക്കും, പുഴയാകും.
ചില്ലകളില്‍ നിന്നിറങ്ങി വരുന്ന
ആ ഒഴുക്കിലാവണം ചില പുഴകള്‍ക്ക്
ഉള്ളിലൊരു മരം തളിര്‍ത്തു നില്‍ക്കുന്ന പോലിത്രയും പച്ച!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP